KeralaNEWS

തിരുവനന്തപുരത്ത് നാലാം ക്ലാസ് വിദ്യാര്‍ത്ഥിയെ തെരുവ് നായക്കൂട്ടം കടിച്ചുകീറി; കുട്ടി ഗുരുതരാവസ്ഥയിൽ 

തിരുവനന്തപുരം: കരുംകുളത്ത് നാലാം ക്ലാസ് വിദ്യാര്‍ത്ഥിയെ തെരുവ് നായക്കൂട്ടം കടിച്ചുകീറി. പുതിയതുറ ചെക്കിട്ട വിളാകത്ത് താഴെ വീട്ടുവിളാകം വീട്ടില്‍ ശിലുവയ്യന്‍ – അജിത ദമ്ബതികളുടെ മകന്‍ സ്റ്റിജോയെ (8) ആണ് തെരുവുനായകള്‍ കടിച്ചത്.

കഴിഞ്ഞ ദിവസം വൈകിട്ട് 4 മണിയോടെയാണ് സംഭവം. സ്‌കൂളില്‍ നിന്നും വന്ന ശേഷം ബീച്ച്‌ റോഡില്‍ കളിക്കാന്‍ പോകവെയാണ് കൂട്ടമായെത്തിയ തെരുവ് നായകള്‍ കുട്ടിയെ ആക്രമിച്ചത്. കുട്ടിയുടെ കാല്‍മുട്ടിന് പിന്നിലും പിന്‍ഭാഗത്തും കടിയേറ്റ് മാംസം അടര്‍ന്ന നിലയിലാണ്. കടപ്പുറത്ത് വിശ്രമിക്കുകയായിരുന്ന മത്സ്യതൊഴിലാളികളാണ് കുട്ടിയെ രക്ഷിച്ച് ആശുപത്രിയിലാക്കിയത്.

Signature-ad

കുട്ടിയുടെ ശരീരത്തില്‍ 12 ഓളം മുറിവുകളുണ്ട്. സ്റ്റിജോയെ കമഴ്ത്തി കിടത്തിയാണ് പുല്ലുവിള കുടുംബാരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചത്. രക്തം നിലയ്ക്കാതെ വന്നതോടെ എസ്എടി  ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും  പ്രവേശിപ്പിച്ചു.

Back to top button
error: