IndiaNEWS

സര്‍വകലാശാല  കെട്ടിടത്തില്‍ നിന്ന് ചാടി  ബി.ടെക്ക് വിദ്യാര്‍ഥിനി മരിച്ചു

ര്‍വകലാശാല കാമ്ബസിലെ കെട്ടിടത്തില്‍ നിന്ന് ചാടി  ബി.ടെക്ക് വിദ്യാര്‍ഥിനി മരിച്ചു. ഹൈദരാബാദിന് സമീപം രുദ്രാരമിലെ ഗീതം സര്‍വകലാശാല കാമ്പസിലാണ് സംഭവം.

ഒന്നാംവര്‍ഷ ബി.ടെക്ക് വിദ്യാര്‍ഥിനിയായ രേണുശ്രീയാണ് മരിച്ചത്. 18 വയസായിരുന്നു. കെട്ടിടത്തിന്റെ അഞ്ചാംനിലയില്‍ നിന്നാണ് രേണുശ്രീ താഴേക്ക് ചാടിയത്.

Signature-ad

മറ്റുവിദ്യാര്‍ഥികള്‍ നോക്കിനില്‍ക്കുമ്ബോഴായിരുന്നു സംഭവം.ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ഥിനിയെ ഉടൻതന്നെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.

വിദ്യാര്‍ഥിനിയുടെ കൈയിലുണ്ടായിരുന്ന മൊബൈല്‍ ഫോണ്‍ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കെട്ടിടത്തില്‍നിന്ന് ചാടുന്നതിന് മുൻപ് ആരെയെങ്കിലും വിളിക്കുകയോ സന്ദേശം അയക്കുകയോ ചെയ്തിട്ടുണ്ടോയെന്ന് പോലീസ് പരിശോധിക്കുന്നുണ്ട്.

Back to top button
error: