ഹിസ്ബുള്ള നേതാവടക്കമുള്ളവരെയാണ് സൈന്യം വധിച്ചത്. ബെയ്റൂട്ടില്‍ മുതിര്‍ന്ന ഹമാസ് ഭീകരനെ വധിച്ച് ദിവസങ്ങള്‍ മാത്രം പിന്നിടുമ്ബോഴാണ് ഹിസ്ബുള്ള ഭീകരര്‍ക്കും ഇസ്രായേല്‍ വൻ തിരിച്ചടി നല്‍കിയിരിക്കുന്നത്.
ഒക്ടോബര്‍ 7 ന് ഇസ്രായേല്‍-ഹമാസ് യുദ്ധം ആരംഭിച്ചത് മുതല്‍ ഭീകരരെയെല്ലാം വകവരുത്തുന്നതിനായുള്ള ശ്രമത്തിലാണ് ഇസ്രായേല്‍. ഹമാസിന് പിന്തുണയുമായി ഹിസ്ബുള്ള ഭീകരര്‍ രംഗത്തെത്തിയിരുന്നു. ഇതോടെയാണ് ഭീകരവാദത്തിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ചു കൊണ്ട് ഹമാസ്-ഹിസ്ബുള്ള ഭീകര കേന്ദ്രങ്ങള്‍ ഇസ്രായേല്‍ തകര്‍ക്കാൻ ആരംഭിച്ചത്.
ഏകദേശം മൂന്ന് മാസമായി നടക്കുന്ന യുദ്ധത്തില്‍ ലെബനനില്‍ 129 ഹിസ്ബുള്ള ഭീകരരെയാണ് ഇസ്രായേല്‍ സൈന്യം ഇതിനോടകം വധിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ച നടന്ന ആക്രമണത്തില്‍ ഹമാസ് ഭീകര നേതാവ് സാലിഹ് അല്‍-അരൂരി അടക്കം ആറ് ഭീകരരെയും തെക്കൻ ബെയ്റൂട്ടിലെ ഹിസ്ബുള്ളയുടെ ശക്തികേന്ദ്രത്തില്‍ വച്ച് ഇസ്രായേല്‍ വധിച്ചിരുന്നു.