വൈപ്പിൻ സ്വദേശികളായ ആദിത്, ആദിഷ്, ആഷ്വിൻ എന്നിവരെയാണ് തൃശൂരിലെ തൃപ്രയാറില്‍ നിന്ന് പോലീസ് കണ്ടെത്തിയത്.
വെള്ളിയാഴ്ച ഉച്ചയ്ക്കാണ് വിദ്യാര്‍ത്ഥികളെ കാണാതായത്. വീട്ടില്‍ സ്വാതന്ത്ര്യം ലഭിക്കുന്നില്ലെന്നും ഇനി വീട്ടിലേക്ക് ഉടൻ വരില്ലെന്നും പറഞ്ഞ് കത്തെഴുതിവച്ച ശേഷമായിരുന്നു വിദ്യാര്‍ത്ഥികള്‍ വീട്ടില്‍ നിന്നും ഇറങ്ങിയത്. ഞങ്ങള്‍ മൂന്നു പേരെ അന്വേഷിച്ച് രക്ഷിതാക്കള്‍ വരരുതെന്നും വീടുവിട്ടു പോകുന്ന കാര്യം പോലീസില്‍ അറിയിക്കേണ്ടതില്ലെന്നും കത്തില്‍ പറയുന്നുണ്ട്.
എന്നാൽ വീട്ടുകാര്‍ നല്കിയ പരാതിയില്‍ പോലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചതോടെ മണിക്കൂറുകള്‍ക്കകം മൂന്ന് പേരെയും തൃപ്രയാര്‍ ബസ് സ്റ്റാൻഡില്‍നിന്ന് കണ്ടെത്തുകയായിരുന്നു. പുതുവൈപ്പ് സ്വദേശികളായ 13 വയസുകാരാണ് മൂവരും. ഇതില്‍ രണ്ടു പേര് സഹോദരങ്ങളും മൂന്നാമൻ അയല്‍വാസിയുമാണ്.
മൂവരും എടവനക്കാട്ടെ ഒരു സ്കൂളിലാണ് പഠിക്കുന്നത്. ഇന്നലെ രാവിലെ 11 ഓടെയാണ് വീടുകളില്‍ കത്തെഴുത്തെഴുതിവച്ച ശേഷം ഇവർ നാടുവിട്ടത്. രാത്രി 8 മണിയോടെ തൃപ്രയാര്‍ ബസ് സ്റ്റാൻഡില്‍ വച്ച് മൂവരെയും കണ്ട് തിരിച്ചറിഞ്ഞ വലപ്പാട് പോലീസ് സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുപോകുകയും വിവരം കൈമാറുകയുമായിരുന്നു തുടര്‍ന്ന് രാത്രി തന്നെ ഞാറക്കല്‍ പോലീസും ബന്ധുക്കളും വലപ്പാടെത്തി കൂട്ടിക്കൊണ്ടു പോയി.