മസ്കറ്റ്: സുല്‍ത്താന്റെ സ്ഥാനാരോഹണ ദിനത്തിന്റെ ഭാഗമായി ജനുവരി 11ന് ഒമാനിൽ പൊതു അവധിയായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
പൊതു-സ്വകാര്യമേഖലകളില്‍ ഉള്ളവര്‍ക്ക് അവധി ബാധകമായിരിക്കും.ജനുവരി 11 വ്യാഴാഴ്ചയായയതിനാല്‍ ഫലത്തിൽ വാരാന്ത്യ ദിനങ്ങളുള്‍പ്പെടെ മൂന്ന് ദിവസത്തെ അവധിയായിരിക്കും ലഭിക്കുക.