CareersTRENDING

ആര്‍പിഎഫില്‍ 2000-ല്‍ അധികം ഒഴിവുകള്‍, അപേക്ഷിക്കേണ്ട വിധം

റെയില്‍വേ റിക്രൂട്ട്‌മെന്റ് ബോര്‍ഡ് പുതിയ റിക്രൂട്ട്‌മെന്റ് വിജ്ഞാപനം പുറപ്പെടുവിച്ചു. 2250 ഒഴിവുകളാണുള്ളത്.
റെയില്‍വേ പ്രൊട്ടക്ഷൻ ഫോഴ്‌സിലെയും റെയില്‍വേ പ്രൊട്ടക്ഷൻ സ്‌പെഷ്യല്‍ ഫോഴ്‌സിലെയും സബ് ഇൻസ്‌പെക്ടര്‍ (എക്‌സിക്യൂട്ടീവ്), കോണ്‍സ്റ്റബിള്‍ (എക്‌സിക്യൂട്ടീവ്) തസ്തികകളിലേക്കുൾപ്പടെയാണ്  നിയമനം.

2000 കോണ്‍സ്റ്റബിള്‍ തസ്തികകളിലേക്കും 250 സബ് ഇൻസ്പെക്ടര്‍മാരുടെയും  തസ്തികകളാണ് ഒഴിവുകൾ. ഇതില്‍ 10 ശതമാനം ഒഴിവുകള്‍ വിമുക്തഭടന്മാര്‍ക്കും 15 ശതമാനം വനിതാ ഉദ്യോഗാര്‍ത്ഥികള്‍ക്കുമാണ്.

സബ് ഇൻസ്പെക്ടര്‍ തസ്തികയിലേക്ക് അപേക്ഷിക്കുന്ന ഉദ്യോഗാര്‍ത്ഥി അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് ബിരുദം നേടിയിരിക്കണം. കോണ്‍സ്റ്റബിള്‍ തസ്തികയിലേക്ക് അംഗീകൃത ബോര്‍ഡില്‍ നിന്ന് പത്താം ക്ലാസ് പാസായിരിക്കണം.

Signature-ad

സബ് ഇൻസ്‌പെക്ടര്‍ (എക്‌സിക്യൂട്ടീവ്) തസ്തികയിലേക്ക് അപേക്ഷിക്കുന്ന ഉദ്യോഗാര്‍ത്ഥികളുടെ കുറഞ്ഞ പ്രായം 20 വയസ്സും ഉയര്‍ന്ന പ്രായം 25 വയസ്സുമാണ്. അതേസമയം, കോണ്‍സ്റ്റബിള്‍ (എക്‌സിക്യൂട്ടീവ്) അപേക്ഷിക്കുന്ന ഉദ്യോഗാര്‍ത്ഥികളുടെ പ്രായപരിധി 18 വയസ്സ് മുതല്‍ 25 വയസ്സ് വരെയാണ്, സംവരണ വിഭാഗക്കാര്‍ക്ക് ചട്ടങ്ങള്‍ അനുസരിച്ച്‌ ഇളവ് നല്‍കും.

കൂടുതൽ വിവരങ്ങൾക്ക് ഔദ്യോഗിക സൈറ്റ് സന്ദർശിക്കുക: rpf.Indianrailways.gov.in

Back to top button
error: