ആലപ്പുഴയുടെ മണ്ണില്‍ ആദ്യമായി അരങ്ങേറുന്ന രഞ്ജിട്രോഫി ക്രിക്കറ്റ് മത്സരം ഇന്ന് മുതല്‍ എസ്.ഡി കോളേജ് ഗ്രൗണ്ടില്‍ അരങ്ങേറും.
ആതിഥേയരായ കേരളവും ഉത്തര്‍ പ്രദേശും തമ്മിലാണ് മത്സരം.
രാവിലെ 9.30ന് മത്സരം ആരംഭിക്കും. രാജ്യാന്തര ക്രിക്കറ്റില്‍ കന്നി സെഞ്ച്വറി നേടിയ കേരള ടീം നായകൻ സഞ്ജു സാംസണ് അടക്കമുള്ളവരുടെ വെടിക്കെട്ട് ബാറ്റിംഗ് പ്രതീക്ഷയിലാണ് ആരാധകര്‍. ഇന്ത്യൻ താരങ്ങളായ റിങ്കുസിംഗ്, കുല്‍ദീപ് യാദവ് അടക്കമുള്ളവര്‍ യു.പിക്കുവേണ്ടി കളത്തിലിറങ്ങും.
കേരള ടീമിന്റെ ക്യാമ്ബുകള്‍ സ്ഥിരമായി എസ്.ഡി കോളേജ് ഗ്രൗണ്ടില്‍ നടക്കാറുണ്ടെങ്കിലും ആദ്യമായാണ് ഇവിടെ രഞ്ജി മത്സരത്തിന് ബി.സി.സി.ഐ അനുമതി നല്‍കുന്നത്.
2018-19 സീസണില്‍ സെമി ഫൈനലിലെത്തിയതാണ് രഞ്ജിയിലെ കേരളത്തിന്റെ ഇതുവരെയുള്ള ഏറ്റവും മികച്ച പ്രകടനം. 2017ല്‍ ക്വാര്‍ട്ടറിലെത്തിയിരുന്നു.