HealthLIFE

മലബന്ധത്തിനു മുതൽ പല്ല് വേദനയ്ക്ക് വരെ;വെറ്റില വെറുമൊരു ഇലയല്ല, അറിയാം ഗുണങ്ങൾ

വെറ്റില വെറും ഒരു ഇലയല്ല. അറിയുംതോറും മൂല്യമേറിടുന്ന ഒരു ഔഷധം കൂടിയാണ് ഇത്. വെറ്റിലയിൽ ജീവകം സി, തയാമിൻ, നിയാസിൻ, റൈബോഫ്ലേവിൻ, കരോട്ടിൻ, കാൽസ്യം എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്.
നല്ലൊരു വേദനസംഹാരി കൂടിയാണ് വെറ്റില. വെറ്റില അരച്ച് വേദനയുള്ള ഭാഗത്തു പുരട്ടുക. വേദനയ്ക്കു ശമനം ലഭിക്കും. വെറ്റില ചവച്ച് നീരിറക്കിയാൽ തൊണ്ട വേദനയ്ക്കുൾപ്പടെ ആശ്വാസം ലഭിക്കും
വെറ്റിലയിൽ ആന്റിഓക്സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ ഫ്രീറാഡിക്കലുകളെ ഇല്ലാതാക്കുന്നു. പി.എച്ച് ലെവൽ സാധാരണ നിലയിലാക്കി ഉദരപ്രശ്നങ്ങൾ പരിഹരിക്കുന്നു. ദിവസവും വെറുംവയറ്റിൽ വെറ്റില നീരു കുടിക്കുന്നത് മലബന്ധം അകറ്റും. കുറച്ച് വെള്ളം ചേർത്ത് വെറ്റില ചതയ്ക്കുക. ഈ വെള്ളം ഒരു രാത്രി വച്ചതിനു ശേഷം പിറ്റേന്നു രാവിലെ വെറും വയറ്റിൽ കുടിക്കുക.
ശരീരത്തിന്റെ ഉപാപചയ പ്രവർത്തനം വർധിപ്പിക്കാനും വെറ്റില ഉത്തമമാണ്.വിശപ്പു കൂട്ടാനും വെറ്റില സഹായിക്കുന്നു.ഉച്ചഭക്ഷണ ശേഷം വെറ്റില ചവയ്ക്കുന്നതു മുൻപു സാധാരണയായിരുന്നു.
ശ്വാസത്തെ റിഫ്രഷ് ആക്കാൻ വെറ്റില സഹായിക്കും. കൂടാതെ വായിലെ അണുക്കൾ, ബാക്ടീരിയ മുതലായവയെ ഇത് തടയും.അതിനാൽ തന്നെ മോണരോഗങ്ങൾ,ദന്തരോഗങ്ങൾ എന്നിവയ്ക്ക് ഏറ്റവും നല്ല ഉപാധിയാണ് വെറ്റില.
ചുമയ്ക്കും വെറ്റില ആശ്വാസമേകും. വെറ്റിലയിൽ ആന്റിബയോട്ടിക്കുകളുടെ ഗുണമുണ്ട്. ഇതു ചുമ മൂലമുണ്ടാകുന്ന ഇൻഫ്ലമേഷൻ കുറയ്ക്കുന്നു. വെറ്റില ഒരു കഫ്സിറപ് ആയി ഉപയോഗിക്കാം. വെറ്റില വെള്ളത്തിലിട്ടു തിളപ്പിക്കുക.ഏലക്കായും കറുവാപ്പട്ടയും ഇടുക. ഇതു ദിവസം മൂന്നു തവണ കുടിക്കുക.ചുമ പമ്പ കടക്കും.
തലവേദന അകറ്റാൻ വെറ്റിലനീര് നെറ്റിയിൽ പുരട്ടിയാൽ മതി.ഉദ്ധാരണ പ്രശ്നങ്ങൾക്കും വെറ്റില ഒരു പ്രതിവിധിയാണ്.ഒരുടീസ്പൂൺ വെറ്റില നീരിൽ തേൻ ചേർത്താൽ  ടോണിക് ആയി. ദിവസം രണ്ടുനേരം ഇതു കഴിച്ചാൽ ഉൻമേഷം ലഭിക്കും.യോനീഭാഗത്തുണ്ടാകുന്ന ചൊറിച്ചിലിനും യോനീസ്രവങ്ങൾക്കും പരിഹാരമാകുന്ന വീട്ടുമരുന്നാണ് വെറ്റില.
ചർമരോഗങ്ങൾക്കും വെറ്റില ഗുണം ചെയ്യും. അലർജികൾ, ചൊറിച്ചിൽ, വ്രണങ്ങൾ, ശരീര ദുർഗന്ധം ഇവയ്ക്കെല്ലാം വെറ്റിലയുടെ ആന്റിമൈക്രോബിയൽ ഗുണങ്ങൾ ആശ്വാസം തരും.

Back to top button
error: