ന്യൂഡല്‍ഹി: ഇന്ത്യയും ഇറ്റലിയും തമ്മില്‍ ഒപ്പുവച്ച മൈഗ്രേഷന്‍ ആന്‍ഡ് മൊബിലിറ്റി എഗ്രിമെന്റ് പ്രകാരം ആയിരക്കണക്കിന് ഇന്ത്യക്കാര്‍ക്ക് ഇറ്റലിയിലേക്ക് കുടിയേറ്റം നടത്താൻ അവസരമൊരുങ്ങി.
ഇറ്റലിയില്‍ ഉപരിപഠനത്തിനോ ജോലിക്കോ സാധ്യതകള്‍ അന്വേഷിക്കുന്ന യുവാക്കള്‍ക്ക് ഇത് ഏറെ പ്രയോജനകരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.സ്റ്റുഡന്
ഇതനുസരിച്ച്, ഇറ്റലിയില്‍ ഉപരിപഠനം നടത്തുന്ന ഇന്ത്യക്കാര്‍ക്ക് പഠനം പൂര്‍ത്തിയാക്കിയ ശേഷം അവിടെ തന്നെ ജോലി അന്വേഷിക്കാനും സാധിക്കും.
വിദ്യാര്‍ഥികളെയും തൊഴിലന്വേഷകരെയും കൂടാതെ, ഇരു രാജ്യങ്ങളിലുമുള്ള ബിസിനസ് പ്രൊഫഷണലുകള്‍ക്കും യുവ പ്രതിഭകള്‍ക്കും അങ്ങോട്ടും ഇങ്ങോട്ടും യാത്ര ചെയ്യുന്നതിനുള്ള നടപടിക്രമങ്ങളും ഇതുവഴി എളുപ്പമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്കും ട്രെയിനികള്‍ക്കും ഇന്റേണ്‍ഷിപ്പ് പദ്ധതികളും ഇറ്റലി തയാറാക്കിയിട്ടുണ്ട്.