ലഖ്‌നൗ: ബലാത്സംഗശ്രമത്തിനിടെ ആറുവയസുകാരിയെ വാട്ടര്‍ ടാങ്കില്‍ മുക്കിക്കൊന്നു. തുടര്‍ന്ന് മുഖം കല്ലുകൊണ്ട് അടിച്ച് വികൃതമാക്കുകയും ചെയ്തു.ഉത്തര്‍പ്രദേശിലെ ആഗ്രയിലാണ് സംഭവം.
കേസുമായി ബന്ധപ്പെട്ട് 43കാരനായ വാച്ച്‌മാനെ പൊലീസ് അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു. വാച്ച്‌മാനായ രാജ് വീര്‍ സിങ് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചെങ്കിലും പെണ്‍കുട്ടി ഉച്ചത്തിൽ കരഞ്ഞതോടെ വാട്ടര്‍ ടാങ്കില്‍ മുക്കിക്കൊല്ലുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.
ഡിസംബര്‍ 31ന് ആഗ്രയിലെ എത്മാദ്പൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഗ്രാമത്തില്‍ നിന്നാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.