പത്തനംതിട്ട: മലങ്കര ഓര്‍ത്തഡോക്സ് സഭ അടൂര്‍- കടമ്ബനാട് മെത്രാപ്പൊലീത്തയെ കൊല്ലുമെന്ന് ഭീക്ഷണിപ്പെടുത്തിയ സംഭവത്തില്‍ നാല് പേര്‍ക്കെതിരെ അടൂര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
ഡോ. സഖറിയാസ് മാര്‍ അപ്രേം മെത്രാപ്പൊലീത്തയെയാണ് ഭീക്ഷണിപ്പെടുത്തിയത്.മെത്രാപ്
കേസില്‍ കുന്നംകുളം പഴഞ്ഞി എം ഡി കോളേജിലെ എല്‍ഡി ക്ലര്‍ക്ക് ഗീവീസ് മാര്‍ക്കോസ് ഒന്നാം പ്രതിയും കോലഞ്ചേരി സ്വദേശി അജു മാത്യു പുന്നയ്ക്കല്‍ രണ്ടാം പ്രതിയുമാണ്.കോട്ടയം മീനടം സ്വദേശി പ്രകാശ് വര്‍ഗീസ്, ആലുവ സ്വദേശി ലിജോ പത്തിക്കല്‍ എന്നിവരെയും പ്രതിചേര്‍ത്തിട്ടുണ്ട്.
സഭയുടെ കോളേജുകളില്‍ മാനദണ്ഡം പാലിക്കാതെ നോണ്‍ ടീച്ചിങ്ങ് സ്റ്റാഫിനെ നിയമിച്ച സംഭവത്തിൽ മെത്രാപ്പോലീത്ത ഇവർക്കെതിരെ നടപടി സ്വീകരിച്ചിരുന്നതായാണ് വിവരം.