അഹമ്മദാബാദ്: യേശുക്രിസ്തുവിനെ പിശാച് എന്ന് വിശേഷിപ്പിച്ച് ഗുജറാത്തിലെ ഒൻപതാംക്ലാസ് ഹിന്ദി പാഠപുസ്‍തകം.
ഈ വർഷത്തെ ഒൻപതാം ക്ലാസിലെ ഇന്ത്യൻ സംസ്കാരുമായി ബന്ധപ്പെട്ടുള്ള പാഠഭാഗത്താണ് വിവാദ പരാമർശം. ഭാരതീയ സംസ്കാരത്തിലെ ഗുരുശിഷ്യ ബന്ധം എന്ന 16 ആമത്തെ അധ്യായത്തിലാണ് ക്രിസ്തുവിനെ പിശാചായ യേശു എന്ന് വിശേഷിപ്പിച്ചിരിക്കുന്നത്.
സംഭവത്തിൽ പ്രകോപനമുണ്ടാക്കുന്ന തെറ്റായ പരാമർശത്തിൽ സംസ്ഥാന സർക്കാർ മാപ്പ് പറയണമെന്ന് ക്രൈസ്തവ സഭാ പ്രതിനിധികൾ ആവശ്യപ്പെട്ടു.
അതേസമയം അച്ചടിപിശക് സംഭവിച്ചതാണെന്നും പരാമർശം ഒഴിവാക്കി പുതിയ പുസ്തകം വിതരണം ചെയ്യുമെന്നും ഗുജറാത്ത് വിദ്യാഭ്യാസമന്ത്രി ഭൂപേന്ദ്രസിങ് പറഞ്ഞു