KeralaNEWS

കസ്റ്റഡിയിലെടുത്തയാള്‍ പോലീസ് സ്‌റ്റേഷനു മുന്നില്‍ കുഴഞ്ഞുവീണു മരിച്ചു

അടൂര്‍: പോലീസ് കസ്റ്റഡിയില്‍ എടുത്തയാള്‍  സ്‌റ്റേഷനു മുന്നില്‍ കുഴഞ്ഞുവീണ് മരിച്ചു. അടൂര്‍ കോട്ടമുകള്‍ ചരിഞ്ഞവിളയില്‍ ഷെരിഫാണ് (61) മരിച്ചത്.

അടൂര്‍ കെപി റോഡില്‍ മരിയ ആശുപത്രിക്കു സമീപത്ത് വച്ചാണ് ഷെരീഫിനെ സ്‌കൂട്ടര്‍ ഓടിച്ചു പോകവേ മദ്യപിച്ചിട്ടുണ്ടെന്ന സംശയത്തില്‍ പോലീസ് പിടികൂടിയത്.എസ്‌ഐ എം. മനീഷിന്‍റെ നേതൃത്വത്തിലായിരുന്നു വാഹനപരിശോധന.

Signature-ad

 പോലീസ് ജീപ്പില്‍ സ്റ്റേഷനില്‍ എത്തിച്ച ഷെരീഫ് സ്റ്റേഷനുള്ളിലേക്ക്  പ്രവേശിക്കവേ പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. ഉടന്‍തന്നെ അടൂര്‍ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നുവെന്നും  ആശുപത്രിയില്‍ പ്രാഥമിക പരിശോധനയില്‍ ഷെരീഫിന് ഹൃദയസ്തംഭനം ഉണ്ടായതായി ഡോക്ടര്‍മാര്‍ പറഞ്ഞതായും പോലീസ് വിശദീകരിക്കുന്നു.

തിരുവല്ല മജിസ്‌ട്രേറ്റ് എസ്.ജെ. അരവിന്ദ്, അടൂര്‍ ആര്‍ഡിഒ എ. തുളസീധരന്‍പിള്ള എന്നിവരുടെ നേതൃത്വത്തില്‍ മൃതദേഹം പരിശോധിച്ച്‌ ഇന്‍ക്വസ്റ്റ് തയാറാക്കി. ഫോറന്‍സിക് വിഭാഗവും പരിശോധന നടത്തി. ഇന്ന് കോട്ടയം മെഡിക്കല്‍ കോളജില്‍ മൃതദേഹപരിശോധനയും പോസ്റ്റ്മോര്‍ട്ടവും നടക്കും.

Back to top button
error: