SportsTRENDING

ഇന്ത്യൻ ഫുട്ബോളിനെക്കുറിച്ച് ശ്രദ്ധിക്കാറില്ല; കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരെക്കുറിച്ച് കേട്ടിട്ടുണ്ട്: ചെൽസി പരിശീലകൻ തോമസ് ടുഷെൽ

തൃശൂർ: ഇന്ത്യൻ ഫുട്ബോൾ ശ്രദ്ധിക്കാറില്ലെന്നും എന്നാൽ കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരെക്കുറിച്ച് കേട്ടിട്ടുണ്ടെന്നും ചെൽസി പരിശീലകൻ തോമസ് ടുഷെൽ.
തൃശൂർ നാട്ടിക സീതാറാം ആയുർവേദ റിസോർട്ടിൽ പതിനെട്ടു ദിവസത്തെ റിലാക്സേഷൻ ചികിത്സക്കായി എത്തിയതായിരുന്നു ജർമൻ പരിശീലകൻ.
തന്റെ സഹപരിശീലകനിൽ നിന്നാണ് കേരളത്തിലെ ആയുർവേദ ചികിത്സയെക്കുറിച്ച് അറിഞ്ഞതെന്നും ഫോണും ടിവിയും ഇന്റർനെറ്റുമെല്ലാം ഉപേക്ഷിച്ച് നടത്തിയ ചികിത്സ മികച്ചതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
“പ്രാദേശിക ക്ലബായ കേരള ബ്ലാസ്റ്റേഴ്‌സിന് ലോകമെമ്പാടും നിരവധി ആരാധകരുണ്ടെന്ന് അറിഞ്ഞു.അവരുടെ കളി ഒന്ന് കാണണമെന്നുണ്ടായിരുന്നു.എന്നാൽ ചികിത്സ മൂലം അതിന് സാധിച്ചില്ല.എങ്കിലും കേരളത്തിൽ ചിലവഴിച്ച മൂന്നാഴ്ച്ച നല്ലൊരു അനുഭവമായിരുന്നു.”ചെൽസിക്കൊപ്പം ചാമ്പ്യൻസ് ലീഗ് വിജയം നേടിയ പരിശീലകനായ തോമസ് ടുഷെൽ പറഞ്ഞു.

Back to top button
error: