KeralaNEWS

പുതുവത്സരം;കിടിലൻ ഓഫറുമായി  കേരളാ പോലീസ്

2023 നമ്മോട് വിട പറയാൻ ഇനി മണിക്കൂറുകള്‍ മാത്രം ബാക്കി നിൽക്കേ കിടിലൻ ഓഫറുമായി എത്തിയിരിക്കുകയാണ് കേരളാ പോലീസ്.

പുതുവര്‍ഷ രാവില്‍ നിങ്ങള്‍ മദ്യപിച്ച്‌ വാഹനമോടിക്കുകയോ ക്രമ സമാധാനം ലംഘിക്കുകയോ ചെയ്താല്‍ കേരളാ പോലീസിന്‍റെ കിടിലൻ ഓഫറാണ് നിങ്ങളെ കാത്തിരിക്കുന്നത്. അതെന്താണെന്നല്ലേ. പോലീസ് സ്റ്റേഷനില്‍ സൗജന്യ പ്രവേശനം, മറ്റൊന്ന് നിയമ ലംഘകര്‍ക്ക് പ്രത്യേക പരിഗണന!

Signature-ad

പോലീസിന്റെ  ഒഫിഷ്യല്‍ ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യങ്ങൾ അറിയിച്ചിരിക്കുന്നത്.ഇതു കൂടാതെ പുതുവര്‍ഷ ആഘോഷത്തില്‍ ക്ഷണിക്കപ്പെടാത്ത ഏതെങ്കിലും അതിഥി വന്നാല്‍ 112 എന്ന നമ്ബറില്‍ പോലീസിനെ വിളിക്കാവുന്നതാണെന്നും പോസ്റ്റില്‍ പറഞ്ഞിരിക്കുന്നു.

എന്തായാലും രസകരമെന്നു ഒറ്റ നോട്ടത്തില്‍ തോന്നുമെങ്കിലും അതീവ ഗൗരവമുള്ളതാണെന്നു ഒന്നു കൂടി വായിച്ചാല്‍ മാത്രം മനസിലാകും. നിരവധി ആളുകളാണ് ഇതിനു താഴെ കമന്‍റുമായി എത്തിയിരിക്കുന്നത്. എന്തായാലും സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ സംഗതി വൈറലായിരിക്കുകയാണ്.

പോസ്റ്റ് വായിക്കാം: https://m.facebook.com/story.php?story_fbid=pfbid02yx1eHy9RVJ883zB9GNkBdsqP1SfS2Xwvfd6S3deNsmvrLmGJWjYKbF8t6td68x8Al&id=100064317897065&mibextid=RtaFA8

Back to top button
error: