ന്യൂഡൽഹി: പാക്കിസ്ഥാനിൽ നിന്ന് മയക്കുമരുന്ന് കടത്തിനായി ഉപയോഗിച്ച ചൈനീസ് നിര്‍മിത ഡ്രോണ്‍ വെടിവച്ച് വീഴ്ത്തി ഇന്ത്യൻ സുരക്ഷാ സേന.
പഞ്ചാബ് അതിര്‍ത്തിയില്‍ വച്ചാണ് വെടിവച്ച് വീഴ്ത്തിയതെന്ന് സേനാവൃത്തങ്ങള്‍ വ്യക്തമാക്കി. ഇന്നലെ രാത്രിയായിരുന്നു സംഭവം.
ഡ്രോണില്‍ ഉണ്ടായിരുന്ന 523 ഗ്രാം ഹെറോയിൻ സുരക്ഷാ സേന പിടിച്ചെടുത്തു. പഞ്ചാബിലെ ടാൻ താരൻ ഗ്രാമത്തിലെ മാരി കാംബോക്കെ എന്ന സ്ഥലത്തുള്ള കൃഷിയിടത്തിലാണ് ഡ്രോണ്‍ വെടിവച്ച് വീഴ്ത്തിയത്.സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്നും സേന വൃത്തങ്ങൾ അറിയിച്ചു.