SportsTRENDING

അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പരയിൽ ഇന്ത്യയെ സഞ്ജു നയിക്കും

മുംബൈ: പുതുവര്‍ഷത്തില്‍ ഇന്ത്യയുടെ  ആദ്യത്തെ ടി20 പരമ്ബര അഫ്ഗാനിസ്ഥാനെതിരേയാണ്. മൂന്ന് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയിൽ ആദ്യത്തേത് ജനുവരി 11ന് മൊഹാലിയിൽ നടക്കും. 14, 17 തീയ്യതികളിലാണ് രണ്ടും മൂന്നും ടി20 നടക്കുന്നത്.

പരമ്പരയിൽ ഇന്ത്യ രണ്ടാം നിര ടീമിനെയാവും അഫ്ഗാനെതിരേ കളിപ്പിക്കുകയെന്നാണ് വിവരം.  പരിക്ക് തന്നെയാണ് കാരണം. സൂര്യകുമാര്‍ യാദവ്, റുതുരാജ് ഗെയ്ക് വാദ്, ഹാര്‍ദിക് പാണ്ഡ്യ എന്നിവരെല്ലാം പരിക്കിന്റെ പിടിയിലാണ്. ഈ വര്‍ഷം ടി20 ലോകകപ്പ് നടക്കാനുള്ളതിനാല്‍ താരങ്ങളുടെ ഫിറ്റ്‌നസിന് ഇന്ത്യ പ്രാധാന്യം നല്‍കുന്നു.

Signature-ad

അതുകൊണ്ടുതന്നെ പരിക്കിലുള്ള താരങ്ങള്‍ക്ക് വിശ്രമം അനുവദിക്കാനാണ് സാധ്യത . ഇതോടെ നായകസ്ഥാനത്തേക്ക് സഞ്ജു സാംസണെ പരിഗണിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകളും  പുറത്തുവരുന്നുണ്ട്.ദക്ഷിണാഫ്രിക്കയിലെ സെഞ്ച്വറി പ്രകടനത്തോടെ സഞ്ജുവിന് കൂടുതല്‍  പരിഗണന നല്‍കാനാണ് ബിസിസിഐ തീരുമാനം.

സമീപകാലത്തായി മികച്ച പ്രകടനമാണ് സഞ്ജു കാഴ്ചവെക്കുന്നത്. ആഭ്യന്തര ക്രിക്കറ്റിലും സഞ്ജു കസറുന്നുണ്ട് അതുകൊണ്ടുതന്നെ ടി20യില്‍ കൂടുതല്‍ അവസരം സഞ്ജുവിന് ലഭിച്ചേക്കും. നിലവില്‍ രഞ്ജി ട്രോഫിക്കുള്ള കേരള ടീമിനൊപ്പമാണ് സഞ്ജു. ആദ്യത്തെ രണ്ട് മത്സരത്തില്‍ കേരളത്തെ സഞ്ജുവാകും നയിക്കുക.

Back to top button
error: