അബൂദബിയിലെ ശൈഖ് സായിദ് ഗ്രാൻഡ് മോസ്കില്‍ ഇനി 24 മണിക്കൂറും പ്രവേശനം. രാത്രികാലങ്ങളില്‍ കൂടിസന്ദര്‍ശനം അനുവദിക്കാൻ തീരുമാനിച്ചതോടെയാണിത്.
ഇസ്ലാമിക വാസ്തുശില്പകലയുടെ മികച്ച മാതൃക കൂടിയായ പള്ളിയെ അടുത്തറിയാൻ ഇതുവഴി കൂടുതല്‍ സഞ്ചാരികള്‍ക്കാകും. നിലവിലെ സമയക്രമത്തിന് പുറമെ രാത്രി 10 മുതല്‍ രാവിലെ 9 വരെയാണ് പുതുതായി സന്ദര്‍ശകര്‍ക്ക് അനുമതി നല്‍കിയിരിക്കുന്നത്.
ശൈഖ് സായിദ് മസ്ജിദിന്റെ പതിനാറാം വാര്‍ഷിക ഭാഗമായാണ് സൂറ ഈവനിങ് കള്‍ച്ചറല്‍ ടൂര്‍സ് എന്നപേരില്‍ രാത്രിസന്ദര്‍ശനം ആരംഭിച്ചിരിക്കുന്നത്. 14 ഭാഷകളിലായി മള്‍ട്ടിമീഡിയ ഗൈഡ്ഉപകരണംസന്ദര്ശകര്ക്ക് പ്രയോജനപ്പെടുത്താം. 20 ദിര്‍ഹമാണ് ഒരാള്ക്ക്പ്രവേശന ഫീസ്.
നടപ്പുവര്‍ഷം ആദ്യപകുതിയില്‍ അബൂദബി ശൈഖ് സായിദ് മസ്ജിദ് സന്ദര്‍ശിച്ചത് 33 ലക്ഷത്തിലേറെ പേരാണ്. ഇവരില്‍ നാലുലക്ഷത്തോളം പേര് ഇന്ത്യക്കാരാണ്.