പട്ന: ബിഹാറിലെ മുസാഫര്‍പുരില്‍ രണ്ടുമാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ കൊലപ്പെടുത്തിയ കേസില്‍ മുത്തച്ഛനും മുത്തശ്ശിയും അറസ്റ്റില്‍.
കത്ര സ്വദേശികളായ ധീരജ് ഓഹ-കോമള്‍ കുമാരി ദമ്ബതികളുടെ മകളാണ് കൊലപ്പെട്ടത്. ആണ്‍കുഞ്ഞിനെ വേണമെന്നായിരുന്നു ധീരജിന്റെ കുടുംബത്തിന്റെ ആവശ്യം. എന്നാല്‍ മകന് പിറന്നത് പെണ്‍കുട്ടിയാണെന്നറിഞ്ഞതോടെ, ധീരജിന്റെ മാതാപിതാക്കളായ അശോക് ഓഹയോം സരോജ് ദേവിയും ചേർന്ന് കുഞ്ഞിനെ കൊലപ്പെടുത്തുകയായിരുന്നു.
ആണ്‍കുഞ്ഞിനു പകരം മകന് ജനിച്ചത് പെണ്‍കുഞ്ഞാണെന്ന കാരണത്താലാണ് അരുംകൊല ചെയ്തതെന്നും കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയ ശേഷം കുഞ്ഞിനെ ആളൊഴിഞ്ഞ പറമ്ബില്‍ കുഴിച്ചുമൂടുകയായിരുന്നെന്നും പൊലീസ് പറഞ്ഞു.