IndiaNEWS

തെരുവുകച്ചവടക്കാരുടെ വേഷമണിഞ്ഞ് കള്ളനെ പിടിക്കാൻ മധ്യപ്രദേശിലെത്തി ഗുജറാത്ത് പൊലീസ് 

ഭോപ്പാൽ: കുപ്രസിദ്ധ കള്ളനെ പിടികൂടാൻ തെരുവുകച്ചവടക്കാരുടെ വേഷമണിഞ്ഞ്  മധ്യപ്രദേശിലെത്തി ഗുജറാത്ത് പൊലീസ്.

ഗ്വാളിയോര്‍ സ്വദേശിയായ അശോക് ശര്‍മയെ പിടികൂടാനാണ് പൊലീസ് വേഷംമാറിയെത്തിയത്.ഗുജറാത്തിലെ ഒരു വീട്ടില്‍ നിന്നും സ്വര്‍ണവും ഒന്നരലക്ഷം രൂപയും മോഷ്ടിച്ച ശേഷം പ്രതി മധ്യപ്രദേശിലെ തന്റെ ഗ്രാമത്തിലേക്ക് രക്ഷപെടുകയായിരുന്നു.

 തെരുവ് കച്ചവടക്കാരുടെ വേഷമണിഞ്ഞ് ഇയാളുടെ  ഗ്രാമത്തിലെത്തിയ പോലീസ് 48 മണിക്കൂറിനുള്ളിലാണ് പ്രതിയെ സാഹസികമായി കണ്ടെത്തിയത്.

Signature-ad

പ്രതി താമസിക്കുന്നത് ജനവാസം ഏറെയുള്ള പ്രദേശത്തായിരുന്നു. നേരിട്ട് അയാളെ പിടികൂടുന്നത് സാധ്യമല്ലാത്തതിനാലാണ് വേഷംമാറി സാഹസികമായി പിടികൂടാൻ തീരുമാനിച്ചതെന്ന് ഗുജറാത്ത് പൊലീസ് അധികൃതര്‍ അറിയിച്ചു.

കഴിഞ്ഞ ദിവസം സാന്തോക്ലോസിന്‍റെ വേഷത്തില്‍ കരോള്‍ ഗാനം പാടിയെത്തിയ പോലീസ് മയക്കുമരുന്ന് സംഘത്തെ പിടികൂടിയത് വാർത്തയായിരുന്നു.പെറുവിലാണ് പൊലീസിന്‍റെ വ്യത്യസ്തമായ ഈ ഓപ്പറേഷന്‍ നടന്നത്. പെറുവിയന്‍ പൊലീസ് ക്രിസ്മസ് രാത്രി സാന്തോക്ലോസിന്‍റെ വേഷത്തില്‍ എത്തി വീട് റെയ്ഡ് ചെയ്യുകയായിരുന്നു.

Back to top button
error: