SportsTRENDING

ഗോൾവേട്ടയിൽ ബ്ലാസ്റ്റേഴ്സിന്റെ ദിമിത്രിയോസ് ഡയാമന്റക്കോസ് ഒന്നാം സ്ഥാനത്ത്

കൊൽക്കത്ത: ഐഎസ്എൽ പത്താം സീസണിലെ ഗോൾവേട്ടക്കാരിൽ മുൻപൻ ബ്ലാസ്റ്റേഴ്സിന്റെ ഗ്രീക്ക് താരം ദിമിത്രിയോസ് ഡയാമന്റക്കോസ്.ഇന്ന് മോഹൻ ബഗാനെതിരെ നേടിയ ഗോൾ ഉൾപ്പെടെ മൊത്തം ഏഴ് ഗോളുകളാണ് താരത്തിന്റെ പേരിലുള്ളത്.
ബ്ലാസ്‌റ്റേഴ്‌സ് 12 മത്സരങ്ങൾ പൂർത്തിയാക്കിയപ്പോൾ താരം കളിച്ചത് 9 മത്സരങ്ങളിൽ മാത്രമാണ്.ഈ 9 മത്സരങ്ങളിൽ നിന്നുമാണ് ദിമിത്രിയോസ് 7 ഗോളുകൾ നേടി ബ്ലാസ്റ്റേഴ്സിന്റെ വിജയങ്ങളിൽ നിർണായക പങ്കുവഹിച്ചിച്ചിരിക്കുന്നത്.
കഴിഞ്ഞ സീസണിൽ 12 ഗോളുകൾ നേടി ബ്ലാസ്റ്റേഴ്സിന്റെ ടോപ് സ്കോറർ ആയിരുന്നു ദിമിത്രിയോസ്.
ഐഎസ്‌എൽ 10-ാം സീസണിൽ 12 മത്സരങ്ങളിൽനിന്ന് എട്ട് ജയവും രണ്ട് സമനിലയും രണ്ട് തോൽവികളുമായി 26 പോയിന്റോടെ ബ്ലാസ്റ്റേഴ്‌സ് നിലവിൽ ഒന്നാം സ്ഥാനത്താണുള്ളത്. രണ്ടാമതുള്ള ഗോവയ്ക്ക്, ഒൻപത് കളികളിൽനിന്ന് ഏഴ് ജയവും രണ്ട് സമനിലയുമുൾപ്പടെ-23 പോയിന്റുമാണുള്ളത്‌.

Back to top button
error: