LIFENEWSTRENDING

‘താണ്ഡവ്’ വെബ് സീരീസ് നിരോധിക്കണമെന്ന് ബി.ജെ.പി; ആമസോണ്‍ പ്രൈമിനെതിരെ പരാതി നല്‍കി, സെയ്ഫ്‌ അലിഖാന് ഭീഷണി

മസോൺ പ്രൈമിലൂടെ റിലീസ് ചെയ്ത സെയ്ഫ് അലി ഖാന്റെ വെബ്സീരീസ് താണ്ഡവിനെതിരെ പരാതിയുമായി ബി.ജെ.പി. ആമസോണ്‍ പ്രൈമില്‍ ജനുവരി 15 ന് റിലീസ് ചെയ്ത താണ്ഡവ് വെബ് സീരിസ് നിരോധിക്കണമെന്നാവശ്യപ്പെട്ടാണ് പരാതി. ഈ ആവശ്യം ഉന്നയിച്ച്‌ വാര്‍ത്താ പ്രക്ഷേപണമന്ത്രിക്കാണ് ബി.ജെ.പി പരാതി നല്‍കിയിരിക്കുന്നത്.

താണ്ഡവില്‍ ഹിന്ദുദൈവങ്ങളെ മോശമായി ചിത്രീകരിക്കുന്നുവെന്നാണ് ഇവരുടെ ആരോപണം. ഇതിലെ നടന്‍ സൈഫ് അലിഖാനെതിരെ ഭീഷണിയുമായിബി.ജെ.പി നേതാവ് രാം ഖദം രംഗത്തെത്തുകയും ചെയ്തു. ജനമധ്യത്തില്‍ ചെരുപ്പൂരി അടിക്കുമെന്നാണ് ഭീഷണി. പൊളിറ്റിക്കല്‍ ഡ്രാമ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന താണ്ഡവിന്റെ ട്രെയ്‌ലര്‍ ചര്‍ച്ചയായിരുന്നു. ഇന്ത്യയിലെ പവര്‍ പൊളിറ്റിക്‌സ് ആണ് താണ്ഡവ് ചര്‍ച്ച ചെയ്യുന്നത്.

Signature-ad

ഹിന്ദു ദൈവങ്ങളെ അപമാനിക്കുന്നുവെന്ന് ആരോപിച്ച്‌ ട്വിറ്ററില്‍ താണ്ഡവിനെതിരെ ബഹിഷ്‌ക്കരണ ആഹ്വാനവും രൂക്ഷമാണ്. താണ്ഡവ് 15-നാണ് ഒടിടി പ്ലാറ്റഫോമിൽ റിലീസ് ചെയ്തത്. തുടർന്ന് ഇത് ‘ഹിന്ദുവിരുദ്ധ പരമ്പരയാണെ’ന്ന് വിശേഷിപ്പിച്ച് നിരവധി ട്വീറ്റുകളും പ്രത്യക്ഷപ്പെട്ടു. ബിജെപി നേതാവായ കപിൽ മിശ്ര ചിത്രം ദളിത് വിരുദ്ധമാണെന്നും ഹിന്ദുക്കൾക്കെതിരായുള്ള വർഗീയ വിദ്വേഷം നിറഞ്ഞതാണെന്നും ആരോപിച്ചു. പ്രഭാസിനൊപ്പം സെയ്ഫ് അലിഖാന്‍ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്ന ആദിപുരുഷ് എന്ന ചിത്രവുമായി ബന്ധപ്പെട്ടും കുറച്ച് നാളുകള്‍ക്ക് മുന്‍പ് വിവാദമുണ്ടായിരുന്നു. രാവണന്‍ കഥാപാത്രത്തിന്റെ മാനുഷിക മൂല്യങ്ങളെക്കുറിച്ച് ഒരു അഭിമുഖത്തില്‍ സെയ്ഫ് സംസാരിച്ചതായിരുന്നു തുടക്കം.ഇതിനെതിരെ സമൂഹമാധ്യമങ്ങളില്‍ പ്രതിഷേധങ്ങളുയരുകയും പരാമര്‍ശത്തിന് താരം പിന്നീട് ക്ഷമ ചോദിക്കുകയുമുണ്ടായി. അലി അബ്ബാസ് സഫറാണ് താണ്ഡവ് സംവിധാനം ചെയ്തിരിക്കുന്നത്. സെയ്ഫ് അലിഖാന്‍, മുഹമ്മദ് സീഷന്‍ അയ്യൂബ് എന്നിവരെക്കൂടാതെ ഡിംപിള്‍ കപാഡിയ. സുനില്‍ ഗ്രോവര്‍, കൃതിക കമ്ര എന്നിവരും പ്രധാനവേഷങ്ങളിലെത്തുന്നു.

Back to top button
error: