തമിഴ്നാട്ടില്‍ നിന്നെത്തിയ 39 പേരും കര്‍ണ്ണാടകത്തില്‍ നിന്നുള്ള 31 പേരും ആന്ധ്രാപ്രദേശില്‍ നിന്നുള്ള 26 പേരും മൂന്ന് മലയാളികളും ശ്രീലങ്കയില്‍ നിന്നുമെത്തിയ ഒരാളും ദുരന്തത്തില്‍ മരണമടഞ്ഞു.
മകരവിളക്ക് കണ്ട് സ്വദേശത്തേക്ക് മടങ്ങാനുള്ള തിടുക്കത്തിനിടെ വെളിച്ചക്കുറവും, ഭക്തരെ നിയന്ത്രിക്കാൻ ആവശ്യത്തിന് പൊലീസുകാരില്ലാതിരുന്നതും, ഇരുവശത്തുമുള്ള കടകള്‍ മൂലം റോഡിനുണ്ടായ വീതിക്കുറവും, ഈ ഭാഗത്തേക്ക് പ്രവേശനം നിരോധിക്കാൻ വനംവകുപ്പ് ഇട്ടിരുന്ന ചങ്ങലയും, വാഹനങ്ങളുടെ അലക്ഷ്യമായ പാര്‍ക്കിംഗും അപകടത്തിന്റെ ആക്കം കൂട്ടി എന്നായിരുന്നു നിഗമനങ്ങള്‍.രണ്ട് ലക്ഷത്തോളം അയ്യപ്പന്മാര് അന്ന് പുല്ലുമേട്ടിലുണ്ടായിരുന്നു.
2011 ജനുവരി 14ന് രാത്രി എട്ടേകാലോടെയാണ് പുല്ലുമേട്ടില്‍ 102 അയ്യപ്പഭക്തരുടെ മരണത്തിനിടയാക്കിയ ദുരന്തമുണ്ടായത്. വിളക്ക് ദർശിക്കാൻ കഴിയുന്ന ഭാഗത്തേയ്ക്ക് വാഹനം പ്രവേശിക്കാതിരിക്കാൻ സ്ഥാപിച്ച ചങ്ങലയിൽ തട്ടി അയ്യപ്പ ഭക്തർ തട്ടി വീണതാണ് 102 പേരുടെ മരണത്തിലേയ്ക്ക് നയിച്ച അപകടകാരണം. വാരിയെല്ലുകൾ ഒടിത്ത് ഹൃദയത്തിലും ശ്വാസകോശത്തിലും കയറിയാണ് ഏറെ പേരും മരിച്ചത്.
ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ വിപുലവും ശക്തവുമായ സുരക്ഷാ ക്രമീകരണങ്ങളാണ് ഭരണകൂടം ഇപ്പോൾ പുല്ലുമേട്ടിൽ ഒരുക്കുന്നത്.വി എസ് അച്യുതാനന്ദന്റെ നേതൃത്വത്തിലുള്ള എൽഡിഎഫ് സർക്കാരിന്റെ കാലത്തായിരുന്നു പുല്ലുമേട് ദുരന്തം.
2006 മെയ് 18 മുതല്‍ 2011 മെയ് 10 വരെയായിരുന്നു വി എസ് കേരളത്തിന്റെ മുഖ്യമന്ത്രി. ഇതിന് ശേഷം 2011 മെയ് 18നാണ് ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായി യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയത്.