Social MediaTRENDING

തകരഷെഡില്‍ കഴിഞ്ഞ കുടുംബത്തിന് വീടൊരുക്കി മാർത്തോമ്മാ സഭ

പത്തനംതിട്ട:തകരഷെഡില്‍ കഴിഞ്ഞ കുടുംബത്തിന് വീടൊരുക്കി മാര്‍ത്തോമ്മാ സഭ.വടശേരിക്കര കുമ്പളത്താമണ്ണിൽ പ്രമോദ്- രമ്യ ദമ്പതികൾക്കാണ് സഭ വീട് നിർമ്മിച്ച് നൽകിയത്.
കുമ്പളത്താമണ്ണിൽ കടുവാ ഇറങ്ങിയതിനെ തുടർന്ന് വാർത്ത റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവർത്തകരാണ് ദമ്ബതികളുടെ ദുരവസ്ഥ പുറംലോകത്തെ അറിയിച്ചത്.
മുകളിൽ തുരുമ്പിച്ച തകര ഷീറ്റ്, വശങ്ങളിൽ പ്ലാസ്റ്റിക് മറ,കടുവ ഇറങ്ങിയതറിഞ്ഞ് ഭയന്ന് കഴിയുന്ന കുഞ്ഞുങ്ങൾ.. വാർത്ത കണ്ട് മാര്‍ത്തോമ്മാ സഭ നിലയ്ക്കല്‍ ഭദ്രാസനാധിപനായ തോമസ് മാര്‍ തിമോത്തിയോസ് ആണ് വടശേരിക്കര സെന്‍റ് ജോണ്‍സ് പള്ളി വികാരി റവ.ജേക്കബ് എബ്രഹാമിനെ വീട് നിർമാണത്തിന് ചുമതലപ്പെടുത്തിയത്. ആറ് മാസത്തിനിപ്പുറം രണ്ട് കിടപ്പുമുറികളും അടുക്കളയുമൊക്കെയുളള സുന്ദരഭവനം ഒരുങ്ങി.ഇന്നലെയായിരുന്നു ഗൃഹപ്രവേശം.
ചടങ്ങുകളിൽ ഹൈന്ദവ പുരോഹിതനോടൊപ്പം തോമസ് മാര്‍ തിമോത്തിയോസും  കാർമികനായി. റഫ്രിജറേറ്റർ, മോട്ടോർ , ഡൈനിങ്ങ് ടേബിൾ തുടങ്ങി വേണ്ട ഗൃഹോപകരണങ്ങളും വീട്ടിൽ ക്രമീകരിച്ചിട്ടുണ്ട്.
മാർത്തോമ്മാ സഭ റാന്നി- നിലയ്ക്കൽ ഭദ്രാസനത്തിലെ
വിവിധ ഇടവകകളുടെ സഹകരണത്തോടെ ആയിരുന്നു ഗൃഹോപകരണങ്ങൾ വാങ്ങിയതും വീടിന്റെ നിർമാണവും.

Back to top button
error: