ന്യൂഡൽഹി:അവകാശികളില്ലാതെ രാജ്യത്തെ ബാങ്കുകളിലുള്ളത് 42,270 കോടി രൂപ. കഴിഞ്ഞ സാമ്ബത്തിക വര്‍ഷം ബാങ്കുകളില്‍ അവകാശികളിലാത്ത നിക്ഷേപങ്ങളില്‍ 28 ശതമാനം വര്‍ധനയാണ് ഉണ്ടായത്.
തൊട്ടു മുൻ വര്‍ഷം, പൊതു-സ്വകാര്യ മേഖലാ ബാങ്കുകളില്‍ അവകാശികളിലാത്ത നിക്ഷേപങ്ങള്‍ 32,934 കോടി രൂപയായിരുന്നു. 2023 മാര്‍ച്ച് അവസാനം വരെയുള്ള കണക്കുകളനുസരിച്ച് 36,185 കോടി രൂപയുടെ അവകാശികളില്ലാത്ത നിക്ഷേപങ്ങള്‍ പൊതുമേഖലാ ബാങ്കുകളിലാണ്. 6,087 കോടി രൂപയാണ് സ്വകാര്യമേഖലാ ബാങ്കുകളിലുള്ളത്.
കാലാവധി പൂര്‍ത്തിയാകുന്ന തീയതി മുതല്‍ 10 വര്‍ഷമോ അതില്‍ കൂടുതലോ വര്‍ഷം ഒരു ഉപയോക്താവിന്റെ സേവിംഗ്സ് അല്ലെങ്കില്‍ കറന്റ് അക്കൗണ്ടുകളില്‍ അവശേഷിക്കുന്ന ബാലൻസുകളാണ് ക്ലെയിം ചെയ്യപ്പെടാത്ത നിക്ഷേപങ്ങള്‍.
അവകാശികളില്ലാത്ത നിക്ഷേപം 10 വര്‍ഷമോ അതില്‍ കൂടുതലോ കാലമായി ബാങ്കില്‍ കിടക്കുന്നുണ്ടെങ്കില്‍, അത് ആര്‍ബിഐയുടെ ഡെപ്പോസിറ്റര്‍ എഡ്യൂക്കേഷൻ ആൻഡ് അവയര്‍നെസ് (DEA) ഫണ്ടിലേക്ക് കൈമാറണം എന്നാണ് നിയമം.