KeralaNEWS

സ്വകാര്യ ആശുപത്രി ജീവനക്കാരിയെ കോവളത്തെ ഹോട്ടലിലെത്തിച്ച്‌ പീഡിപ്പിച്ചു;ഒത്താശ ചെയ്ത സഹപ്രവർത്തകയും സുഹൃത്തും അറസ്‌റ്റിൽ

കൊച്ചി: സ്വകാര്യ ആശുപത്രി ജീവനക്കാരിയെ കോവളത്തെ ഹോട്ടലിലെത്തിച്ച്‌ പീഡിപ്പിച്ചതായി പരാതി.കൊച്ചിയിലെ സ്വകാര്യ ആശുപത്രി ജീവനക്കാരിയെയാണ് പീഡിപ്പിച്ചത്.

സംഭവത്തിൽ യുവതിയുടെ സഹപ്രവർത്തകയും പീഡനത്തിന് സഹായം ചെയ്ത് നല്‍കിയതുമായ  സൂര്യ എന്ന യുവതിയും ഇവരുടെ സുഹൃത്തായ ശരത്തിനേയും പോലീസ് അറസ്റ്റ് ചെയ്തു.ശരത്താണ് ജീവനക്കാരിയെ പീഡനത്തിനിരയാക്കിയത്.

Signature-ad

സൂര്യയാണ് യുവതിയെ തിരുവനന്തപുരത്ത് കൊണ്ടുവന്നത്.പത്മനാഭ സ്വാമി ക്ഷേത്ര ദര്‍ശനത്തിനെന്ന് പറഞ്ഞ് സൂര്യ യുവതിയെ കോവളത്തെ ഹോട്ടലിലെത്തിക്കുകയായിരുന്നു.

തുടര്‍ന്ന് യുവതിക്ക് പഴച്ചാറില്‍ മയക്കുമരുന്ന് കലര്‍ത്തി നല്‍കിയ ശേഷമായിരുന്നു പീഡനം. സംഭവം പുറത്ത് പറഞ്ഞാല്‍ വീഡിയോ പുറത്തുവിടുമെന്നും വധിക്കുമെന്നും ഭീഷണിപ്പെടുത്തിയെന്നും പരാതിയില്‍ പറയുന്നു.

Back to top button
error: