ബംഗളൂരു: കർണാടകയിലെ ഹുന്‍സൂരില്‍ 28കാരിയായ വീട്ടമ്മയും 20കാരനായ ആണ്‍സുഹൃത്തും മണിക്കൂറുകളുടെ വ്യത്യാസത്തില്‍ ജീവനൊടുക്കി.
വിവാഹിതയും രണ്ടു മക്കളുടെ മാതാവുമായ ശ്രുതി(28), സമീപവാസി കൂടിയായ മുരളി(20) എന്നിവരാണ് മരിച്ചത്.ഇരുവരും തമ്മിലുണ്ടായിരുന്ന ബന്ധത്തെ ചൊല്ലി കുടുംബാംഗങ്ങളുമായുണ്ടായ തര്‍ക്കത്തിന് പിന്നാലെയാണ് ഇരുവരും ജീവനൊടുക്കിയത്.
അയല്‍വാസികളായ ശ്രുതിയും മുരളിയും അടുത്ത സുഹൃത്തുക്കളായിരുന്നു എന്നാണ് വിവരം.കഴിഞ്ഞദിവസം ശ്രുതിക്കൊപ്പം ചേര്‍ന്ന് നില്ക്കുന്ന ഫോട്ടോ മുരളി വാട്സ്ആപ്പ് സ്റ്റാറ്റസ് ആക്കിയിരുന്നു. ഇതിന് പിന്നാലെ ഇരുവരും തമ്മിലുള്ള ബന്ധത്തെ ചൊല്ലി, കുടുംബങ്ങള്‍ തമ്മില്‍ വാക്ക് തര്‍ക്കങ്ങളുണ്ടാകുകയും വിവരം അറിഞ്ഞ് കൂടുതല്‍ പേര് സ്ഥലത്തെത്തുകയും ചെയ്തു.
ഇതിന് പിന്നാലെയാണ് ശ്രുതി വീടിനുള്ളില്‍ കയറി ഫാനില്‍ തൂങ്ങി മരിച്ചത്. വിവരം അറിഞ്ഞ മുരളി തന്റെ വീടിന് സമീപത്തെ ഒരു മരത്തില്‍ കയറ് കെട്ടി തൂങ്ങി മരിക്കുകയായിരുന്നു.