KeralaNEWS

ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവളത്തിന് അനുമതി: കുറ്റി നാട്ടൽ  പ്രക്രിയ്ക്ക് തുടക്കമായി

എരുമേലി :ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവളത്തിനായി ഏറ്റെടുക്കുന്ന സ്ഥലത്തിന്റെ കുറ്റി നാട്ടൽ പ്രക്രിയ്ക്ക് തുടക്കമായി.കഴിഞ്ഞ ദിവസം രാവിലെ അതിർത്തി  നിർണയ ജോലികൾ ചെയ്യുന്ന മെറിഡിയൻ ഗ്രൂപ്പ്  ആണ് കുറ്റി നാട്ടൽ ആരംഭിച്ചത്.
 മണിമല പഞ്ചായത്തിലെ ചാരുവേലി ഭാഗത്താണ് ഇന്നലെ പെഗ്‌ മാർക്കിങ് നടത്തിയത് .നിലവിൽ പത്തോളം കുറ്റികൾ ഇവിടെ സ്ഥാപിച്ചു കഴിഞ്ഞു
ചെറുവള്ളി എസ്റ്റേറ്റിന് പുറമെ 160 ഏക്കർ സ്വകാര്യ ഭൂമിയാണ് വിമാനത്താവളത്തിന് വേണ്ടി ഏറ്റെടുക്കുന്നത്.
വിമാനത്താവള പ്രാരംഭ നടപടികൾക്ക് ചുക്കാൻ പിടിക്കുന്ന റിട്ട .ഡപ്യൂട്ടി കളക്ടർ അജിത്കുമാർ ഉൾപ്പെടയുള്ള സംഘം പെഗ് മാർക്കിങ് ജോലികൾക്ക് നേതൃത്വം നൽകി.
അതേസമയം ശബരിമല വിമാനത്താവളത്തിന് ഭൂമി ഏറ്റെടുക്കാനുള്ള ഉത്തരവ് റവന്യൂ വകുപ്പ് പുറത്തിറക്കി. എരുമേലി സൗത്ത്, മണിമല വില്ലേജുകളിലായി 2570 ഏക്കര്‍ ഭൂമിയാണ് ഏറ്റെടുക്കുക.

സാമൂഹിക ആഘാത പഠന റിപ്പോര്‍ട്ട് പരിശോധിച്ച വിദഗ്ധ സമിതി ശുപാര്‍ശകള്‍ കൂടി ഉള്‍പ്പെടുത്തിയാണ് ഉത്തരവ്. പദ്ധതി പ്രദേശത്തെ ഭൂരിഭാഗം ജനങ്ങളും പദ്ധതിക്ക് അനുകൂലമെന്നാണ് വിദഗ്ധ സമിതി ശുപാര്‍ശ. സാമൂഹ്യ നീതി ഉറപ്പാക്കും വിധം പുനരധിവാസ പാക്കേജ് തയാറാക്കണമെന്നും വിദഗ്ധ സമിതി നിര്‍ദേശിട്ടുണ്ട്. ഇക്കാര്യങ്ങളെല്ലാം രേഖപ്പെടുത്തിയാണ് ഭൂമി ഏറ്റെടുക്കലിന് റവന്യു വകുപ്പ് ഉത്തരവ് ഇറക്കിയത്.

Back to top button
error: