തിരുവനന്തപുരം: സപ്ലൈകോയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഈ വര്‍ഷത്തെ ക്രിസ്മസ് – ന്യൂ ഇയര്‍ ഫെയറുകള്‍ ഡിസംബര്‍ 21 മുതല്‍ 30 വരെ നടക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
സബ്സിഡി സാധങ്ങള്‍ക്ക് പുറമെ നോണ്‍ സബ്സിഡി സാധനങ്ങളും അഞ്ച് മുതല്‍ 30 ശതമാനം വരെ വിലക്കുറവില്‍ ലഭ്യമാകുമെന്നാണ് അറിയിപ്പ്. കൂടാതെ, ബ്രാന്റഡ് ഉത്പന്നങ്ങള്‍ 10 മുതല്‍ 30 ശതമാനം വിലക്കുറവില്‍ ഫെയറുകളില്‍ വില്‍പ്പന നടത്തുമെന്നും അറിയിച്ചിട്ടുണ്ട്.
ഫെയറുകളുടെ സംസ്ഥാനതല ഉദ്ഘാടനം വ്യാഴാഴ്ച രാവിലെ 11.30 ന് തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനിയില്‍ ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആര്. അനില്‍ നിര്‍വ്വഹിക്കും. ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു ചടങ്ങില്‍ അദ്ധ്യക്ഷത വഹിക്കും, പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി ആദ്യ വില്പന നിര്‍വ്വഹിക്കും.