
കണ്ണൂര്‍: മലപ്പട്ടത്ത് ടിപ്പര്‍ ലോറിയിടിച്ച് യു കെ ജി വിദ്യാര്‍ത്ഥി മരിച്ചു.ചൂളിയാട് കടവിലെ ഷംസുദീന്റെ മകന്‍ മുഹമ്മദ് ത്വാഹ ആണ് മരിച്ചത്. അഞ്ച് വയസായിരുന്നു.
സ്കൂളിൽ നിന്നും മടങ്ങിവരുമ്പോൾ മാതാവിന്റെ കണ്‍മുന്നില്‍ വെച്ചായിരുന്നു അപകടം.വൈകീട്ട് മൂന്നരയോടെ ചുളിയാട് കടവ് റോഡിലാണ് സംഭവം.
സ്കൂൾ വിട്ട് ത്വാഹയും സഹോദരൻ മുഹമ്മദ് ഷാനും മാതാവ് ഷബാനക്കൊപ്പം നടന്നുപോകുകയായിരുന്നു. സമീപത്തെ കടയിലേക്ക് പോകാനായി പെട്ടെന്ന് റോഡ് മുറിച്ചുകടക്കാനുള്ള ശ്രമത്തിൽ മുഹമ്മദ് ത്വാഹ എതിരേവന്ന ലോറിക്കടിയിൽപ്പെടുകയായിരുന്നു.
ഉടൻ പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആസ്പത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.തളിപ്പറമ്പ് പോ






