വെയിലില്‍ പണിയെടുക്കുന്ന ഞങ്ങള്‍ക്ക് ഒരു വര്‍ഷമായി ശബളം ലഭിക്കുന്നില്ലെന്ന് കുടുംബശ്രീ പ്രവര്‍ത്തക മുഖ്യമന്ത്രിക്ക് പരാതി നല്കി. കുടുംബശ്രീ ജില്ലാ ഭാരവാഹികളുമായി മുഖ്യമന്ത്രി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിനിടെയാണ് കാസര്‍കോട്ടുള്ള ഗായത്രി സങ്കടവും രോഷവും കലര്‍ത്തി പരാതി പറഞ്ഞത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് എല്ലാ മാസവും ശബളം ലഭിക്കുന്നുണ്ടെന്നും ഞങ്ങള്‍ക്ക് ഒരു വര്‍ഷമായി വരുമാനമില്ല. സ്വന്തം കാലില്‍ നില്‍ക്കാനുള്ള ആഗ്രഹം കൊണ്ടാണ് ജോലിക്കെത്തുന്നതെന്നും ഗായത്രി പറഞ്ഞു. ഗായത്രിയുടെ പരാതി കേട്ട മുഖ്യമന്ത്രി പ്രത്യേകം വിഷയം പരിഗണിക്കുമെന്നും ഉടനടി വേണ്ട നടപടി സ്വീകരിക്കുമെന്നും ഉറപ്പ് നല്കി. ബഡ്ജറ്റില്‍ പ്രഖ്യാപിച്ച പൂര്‍ണ ദാരിദ്ര്യ നിര്‍മ്മാര്‍ജന പദ്ധതി പ്രാവര്‍ത്തികമാക്കാന്‍ കുടുംബശ്രീ പ്രവര്‍ത്തകരുടെ പരിപൂര്‍ണ സഹകരണം വേണമെന്നും അദ്ദേഹം പറഞ്ഞു. ചര്‍ച്ചയില്‍ 14 ജില്ലകളിലേയും കുടുംബശ്രീ പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയോട് നിര്‍ദേശങ്ങളും പരാതികളും പങ്ക് വെച്ചു. ചില പരാതികള്‍ തിരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്തുമെന്നും മുഖ്യമന്ത്രി പ്രവര്‍ത്തകരോട് പറഞ്ഞു.
Related Articles
ഇറാഖിൽ ഭീകരർ തട്ടികൊണ്ടുപോയ അമേരിക്കൻ പത്രപ്രവർത്തകയെ മോചിപ്പിച്ചെന്ന് അമേരിക്ക; അതിയായ സന്തോഷമെന്നും ഇറാഖിലെ ഉദ്യോഗസ്ഥർക്ക് നന്ദിയെന്നും യുഎസ് സ്റ്റേറ്റ് സെക്രട്ടറി
08/04/2026
‘ലെബനനിലടക്കം വെടിനിർത്തൽ കരാർ ഉടനടി പ്രാബല്യത്തിൽ എത്തിയിട്ടുണ്ട്’- പാക് പ്രധാനമന്ത്രി!! രണ്ടാഴ്ചത്തെ വെടിനിർത്തൽ ലെബനാൻ ഉൾക്കൊള്ളുന്നില്ല- ബെഞ്ചമിൻ നെതന്യാഹു…പാക്കിസ്ഥാനെ തള്ളി ഇസ്രയേൽ
08/04/2026
കഴിഞ്ഞ പത്തുവർഷം കേരളം ഭരിച്ചവരെ ഇറക്കിവിടേണ്ട സമയമായി, കാത്തിരിക്കുന്നു മെയ് 4ന് വേണ്ടി…കടക്കു പുറത്ത്, എന്നിട്ട് വീട്ടിൽ പോയി ഇരിക്ക്… കേൾക്കാനും മനസിലാക്കി കാര്യങ്ങൾ നടത്തി തരാൻ പറ്റുന്നവർ ഈ നാട് ഭരിക്കട്ടെ… സർക്കാരിനെതിരെ ഫിലിം ചേംബർ പ്രസിഡന്റ്
08/04/2026
10 ഉപാധികൾ ചർച്ചകളിലൂടെ അംഗീകരിച്ചാൽ മാത്രമേ യുദ്ധം അവസാനിപ്പിക്കാൻ സമ്മതിക്കുകയുള്ളൂ- ഇറാൻ!! ഉപാധികൾ അംഗീകരിച്ച് അമേരിക്ക, നിയമവിരുദ്ധ യുദ്ധത്തിൽ ശത്രുവിന് ചരിത്രപരമായ, തകർപ്പൻ പരാജയം സംഭവിച്ചു- ദേശീയ സുരക്ഷാ കൗൺസിൽ… അമേരിക്കയുടെ വിജയമെന്ന് ട്രംപ്, യുഎസ് മറച്ചു വച്ച ഉപാധികൾ പുറത്തുവിട്ട് ഇറാൻ
08/04/2026


