IndiaNEWS

മഴയെ തുടർന്ന് ശ്രീ വൈകുണ്ഠത്ത് ട്രെയിനിൽ കുടുങ്ങിയ ആളുകളെ രക്ഷപ്പെടുത്തി; രക്ഷപെടുത്തിയത് രണ്ടു ദിവസത്തിനുശേഷം 

ചെന്നൈ:തമിഴ്നാട്ടിൽ ഉണ്ടായ ശക്തമായ മഴയെ തുടർന്ന് ശ്രീ വൈകുണ്ഠത്ത് ട്രെയിനിൽ കുടുങ്ങിയ ആളുകളെ രക്ഷപ്പെടുത്തി.
രണ്ടുദിവസമായി ട്രെയിനിൽ കുടുങ്ങിക്കിടന്ന യാത്രക്കാരെ, വെള്ളം ഇറങ്ങിയതോടെ  കാൽനടയായി പുറത്ത് എത്തിക്കുകയായിരുന്നു.
ഇവരെ പിന്നീട് പ്രത്യേക തീവണ്ടിയിൽ  ചെന്നൈയിലേക്ക് കൊണ്ടുപോയി.
അതേസമയം ഇന്ന് മഴ മുന്നറിയിപ്പുള്ള തെങ്കാശി, തിരുനെൽവേലി ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയും, തൂത്തുക്കുടി ജില്ലയിൽ  പൊതു അവധിയും പ്രഖ്യാപിച്ചു. തൂത്തുക്കുടി – തിരുനെൽവേലി ദേശീയപാതയിൽ റോഡ് പൂർണമായും തകർന്ന അന്റോണിയർപുരത്ത് അറ്റകുറ്റപ്പണികൾ പുരോഗമിക്കുകയാണ്.

Back to top button
error: