KeralaNEWS

ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ നഗരങ്ങളുടെ പട്ടികയില്‍ കോഴിക്കോടും

കോഴിക്കോട്:ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ നഗരങ്ങളുടെ പട്ടികയില്‍ കോഴിക്കോടും.ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ നഗരങ്ങളുടെ പട്ടികയില്‍ പത്താം സ്ഥാനമാണ്  കോഴിക്കോടിന്.

 ആദ്യ പത്തിലുള്ള കേരളത്തിലെ ഏക നഗരവും കോഴിക്കോടാണ്.കൊല്‍ക്കത്തയാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. രണ്ടാം സ്ഥാനത്ത് ചെന്നൈയും മൂന്നാം സ്ഥാനത്ത് കോയമ്ബത്തൂരുമാണ്.

Signature-ad

നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യുറോയാണ് വിവരം പുറത്ത് വിട്ടത്. നഗരങ്ങളിലെ ജനസംഖ്യ അടിസ്ഥാനപ്പെടുത്തി എത്ര കുറ്റകൃത്യമുണ്ട് എന്ന് നോക്കിയാണ് എൻ.സി.ആര്‍.ബി  പട്ടിക തയ്യാറാക്കുന്നത്.

ആദ്യ പത്തു സുരക്ഷിത നഗരങ്ങളില്‍ പകുതിയും ദക്ഷിണേന്ത്യയിലാണെന്നതാണ് ശ്രദ്ധേയം.

Back to top button
error: