KeralaNEWS

ഗവര്‍ണര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ജോണ്‍ ബ്രിട്ടാസ് എം പി

ന്യൂഡൽഹി:ഗവര്‍ണര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ജോണ്‍ ബ്രിട്ടാസ് എം പി.ഗുജറാത്തിലും ദില്ലിയിലും ഉത്തര്‍ പ്രദേശിലും കലാപം നടന്നപ്പോള്‍ ബ്ലഡി ക്രിമിനല്‍സ് എന്ന വാക്ക് എവിടെയായിരുന്നുവെന്നും ജോണ്‍ ബ്രിട്ടാസ് എം പി ചോദിച്ചു.

ഏതെങ്കിലും ഗവര്‍ണര്‍ വിഭ്രാന്തിയോടെ ഉറഞ്ഞ് തുള്ളുന്നത് കണ്ടിട്ടുണ്ടോ? ഭരണഘടനാ പദവിയിലിരിക്കുന്ന ആളാണ് ഗവര്‍ണര്‍. സ്ഥാനമാനങ്ങള്‍ കിട്ടാൻ അര ഡസൻ പാര്‍ട്ടി മാറിയ ഗവര്‍ണര്‍ ഇപ്പോൾ തെരുവുകളിൽ കൂടി നടന്നു  പുലഭ്യം പറയുകയാണെന്നും ബ്രിട്ടാസ് പറഞ്ഞു.

Signature-ad

വര്‍ഗീയകലാപത്തില്‍ ആയിരങ്ങള്‍ കൂട്ടക്കുരുതിക്ക് ഇരയായപ്പോള്‍ ഗവര്‍ണറെ കണ്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഗവര്‍ണറുടെ വര്‍ഗീയ അജണ്ടയെ കേരളത്തിലേക്ക് കയറ്റിവിടാൻ കേരളജനത അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Back to top button
error: