KeralaNEWS

സംഘി ചാൻസിലര്‍ ക്വിറ്റ്; ഗവര്‍ണര്‍ക്കെതിരെ 2000 കേന്ദ്രങ്ങളില്‍ പ്രതിഷേധം സംഘടിപ്പിച്ച് ഡി.വൈ.എഫ്.വൈ 

തിരുവനന്തപുരം: ഭരണഘടന തത്വങ്ങള്‍ അട്ടിമറിക്കുന്നു എന്നാരോപിച്ച്  ഗവര്‍ണര്‍ക്കെതിരെ 2000 കേന്ദ്രങ്ങളില്‍ ഡി.വൈ.എഫ്.വൈയുടെ പ്രതിഷേധം.

നിയമനിര്‍മ്മാണ സഭയുടെ തീരുമാനങ്ങളെ അംഗീകരിക്കാത്ത ‘സംഘി ചാൻസിലര്‍ ക്വിറ്റ് കേരള’ എന്ന മുദ്രാവാക്യമുയര്‍ത്തി വിവിധയിടങ്ങളിൽ  പ്രതിഷേധ യോഗം സംഘടിപ്പിക്കുകയും തെരുവുകളില്‍ പ്രതിഷേധ ബാനര്‍ ഉയര്‍ത്തുകയും ചെയ്തു.

Signature-ad

കേരളത്തിലെ സര്‍വകലാശാലകളെ കാവിവത്ക്കരിക്കാൻ വേണ്ടി സെനറ്റില്‍ ആര്‍.എസ്.എസുകാരെ കുത്തിതിരുകിയ ചാൻസിലറായ ഗവര്‍ണക്കെതിരെയാണ് വിദ്യാര്‍ഥികള്‍ അതിശക്തമായ പോരാട്ടം നടത്തുന്നതെന്നും ഡിവൈഎഫ്ഐ പ്രതിഷേധത്തിനിടയിൽ ഓര്‍മിപ്പിച്ചു.

Back to top button
error: