KeralaNEWS

കേരളത്തില്‍ തങ്ങളുടെ അഞ്ചാമത്തെ ഷോപ്പിങ് കേന്ദ്രം;  ലുലു മാൾ ഇനി പാലക്കാട്ടും!

പാലക്കാട്:കേരളത്തില്‍ തങ്ങളുടെ അഞ്ചാമത്തെ ഷോപ്പിങ് കേന്ദ്രം പാലക്കാട് തുറന്ന് ലുലു ഗ്രൂപ്പ്.

കൊച്ചിക്കും തിരുവനന്തപുരത്തിനും പിന്നാലെ അന്താരാഷ്ട്ര നിലവാരത്തിലുള്ള ഷോപ്പിങ് വിസ്മയവുമായി, ദേശീയപാതയോട് ചേര്‍ന്ന് കണ്ണാടിയിലാണ് പുതിയ ലുലുമാള്‍.

പാലക്കാട് എം.എല്‍.എ ഷാഫി പറമ്ബില്‍, കണ്ണാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ലത എം, ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് ബിനുമോള്‍, ലുലു ഗ്രൂപ് ചെയര്‍മാൻ എം.എ. യൂസുഫലി എന്നിവരുടെ സാന്നിധ്യത്തില്‍ ലുലു ഗ്രൂപ് എക്സിക്യൂട്ടിവ് ഡയറക്ടര്‍ അഷ്റഫ് അലി എം.എ മാൾ ഉദ്ഘാടനം ചെയ്തു

Signature-ad

പാലക്കാട് സ്വദേശികള്‍ക്ക് പുതിയ തൊഴിലവസരവും കാര്‍‌ഷികമേഖലക്ക് ഉണര്‍വുമാണ് പുതിയ മാളിലൂടെ ലുലു സമ്മാനിക്കുന്നതെന്ന് ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി പറഞ്ഞു. 1400 പേര്‍ക്കാണ് തൊഴിലവസരം ഉറപ്പാക്കിയിരിക്കുന്നത്. ഇതില്‍ 70 ശതമാനം പേരും പാലക്കാട് നിന്നുള്ളവരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രണ്ടുലക്ഷം സ്ക്വയര്‍ ഫീറ്റില്‍ അന്താരാഷ്ട്ര നിലവാരത്തിലാണ് പുതിയ ലുലുമാള്‍. രണ്ട് നിലയുള്ള മാളില്‍, ഒരു ലക്ഷം സ്ക്വയര്‍ ഫീറ്റിലുള്ള ലുലു ഹൈപര്‍ മാര്‍ക്കറ്റ് തന്നെയാണ് ഏറ്റവും ആകര്‍ഷണം. അഞ്ഞൂറോളം വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാൻ സൗകര്യവുമുണ്ട് ലുലുവിന്‍റെ ഇന്ത്യയിലെ പത്താമത്തെ കേന്ദ്രമാണിത്.

കോഴിക്കോട്, തൃശൂര്‍, കോട്ടയം, പെരിന്തല്‍മണ്ണ, തിരൂര്‍ എന്നിവിടങ്ങളിലും പുതിയ മാളുകളും ഹൈപര്‍മാര്‍ക്കറ്റുകളും ഉടൻ തുറക്കുമെന്നും എം എ യൂസഫലി പറഞ്ഞു.

Back to top button
error: