ഡി.വൈ.എഫ്.ഐ കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഓഫിസായ യൂത്ത് സെന്ററില്‍ നിന്നും ഗവര്‍ണറുടെ കോലവുമായി പഴയ ബസ് സ്റ്റാൻഡിലേക്കാണ് പ്രതിഷേധ പ്രകടനം നടന്നത്.
തുടര്‍ന്ന് പഴയ ബസ് സ്റ്റാൻഡില്‍ നടന്ന പ്രതിഷേധ പൊതുയോഗം ഡി.വൈ.എഫ്.ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറി സരിൻ ശശി ഉദ്ഘാടനം ചെയ്തു. സംഘ്പരിവാറിനായി ഏകാധിപതിയെ പോലെയാണ് ഗവര്‍ണര്‍ പെരുമാറുന്നതെന്ന് സരിൻ ശശി പറഞ്ഞു.
അനുകൂലിച്ചും പ്രതികൂലിച്ചും ബോര്‍ഡുകളും ബാനറുകളും ക്യാംപസില്‍ ഉയര്‍ത്തുന്നത് ജനാധിപത്യ അവകാശമാണ്. ഇതിനെ ഇല്ലാതാക്കാൻ ആര്‍ക്കും കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ ഗവര്‍ണര്‍ അഴിപ്പിച്ച ബാനര്‍ വീണ്ടും കെട്ടി എസ്എഫ്ഐ.ഗവര്‍ണര്‍ നേരിട്ട് അഴിപ്പിച്ചതിന് പിന്നാലെ വീണ്ടും ബാനര്‍ കെട്ടുകയയായിരുന്നു.
എസ്.എഫ്.ഐ. സംസ്ഥാന സെക്രട്ടറി പി.എം. ആര്‍ഷോയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ സംഘടിച്ചെത്തിയാണ് വീണ്ടും ബാനറുകള്‍ ഉയര്‍ത്തിയത്. പോലീസ് സ്ഥാപിച്ച ബാരിക്കോഡുകള്‍ക്ക് മുകളിലാണ് വീണ്ടും ബാനര്‍ ഉയര്‍ത്തിയത്.
ഗവര്‍ണറുടെ കോലം കത്തിച്ച എസ്‌എഫ്‌ഐ ഗവര്‍ണറുടെ ചിത്രമുള്ള പോസ്റ്ററും കത്തിച്ചു. ബാനര്‍ അഴിച്ചാല്‍ വിവരമറിയുമെന്ന് പൊലീസിന് എസ്‌എഫ്‌ഐയുടെ മുന്നറിയിപ്പുമുണ്ട്.
ഇന്നലെ രാത്രി ഏഴുമണിയോടെ ഗസ്റ്റ്ഹൗസ് മുറിയില്‍നിന്ന് പുറത്തിറങ്ങിയ ഗവര്‍ണര്‍, എസ്.പി.യെ വിളിച്ചുവരുത്തിയാണ് ബാനര്‍ നീക്കാന്‍ നിര്‍ദേശം നല്‍കിയത്. എസ്.എഫ്.ഐ.യുടെ പ്രവര്‍ത്തനം ലജ്ജാവഹമെന്ന് വിശേഷിപ്പിച്ച ഗവര്‍ണര്‍, കാമ്ബസ് എസ്.എഫ്.ഐ.യുടെ കുത്തകയല്ലെന്നും ഓര്‍മിപ്പിച്ചു.എന്നാൽ ഇതിന് പിന്നാലെയാണ് സംഘടിച്ചെത്തിയ എസ്എഫ്ഐ പ്രവർത്തകർ വീണ്ടും ബാനറുകൾ ഉയർത്തിയത്.