തിരുവനന്തപുരം: വിവാഹ സീസണുകള്‍ അടുക്കാറായതോടെ സംസ്ഥാനത്ത് കത്തിക്കയറി മുല്ലപ്പൂ വില. നിലവില്‍, ഒരു കിലോ മുല്ലപ്പൂവിന് 2,700 രൂപയാണ് വിപണി വില.
ഇതോടെ, ഒരു മീറ്റര്‍ മുല്ല മാല വാങ്ങണമെങ്കില്‍ 750 രൂപ ചെലവാകും. രണ്ട് മാസം മുമ്ബുവരെ ഒരു കിലോ മുല്ലപ്പൂവിന് 500 രൂപ മുതല്‍ 700 രൂപ വരെയായിരുന്നു. വരും മാസങ്ങളില്‍ മുല്ലപ്പൂവിന് ഡിമാന്‍ഡ് ഉയരാന്‍ സാധ്യതയുണ്ട്. ഈ സാഹചര്യത്തിലാണ് വില കൂടിയത്.
തോവാളയില്‍ നിന്നാണ് മുല്ലപ്പൂവ് എത്തുന്നത്. ഇവിടെ നിന്നും കിലോയ്ക്ക് 2500 രൂപയ്ക്കാണ് മുല്ലപ്പൂവ് ലഭിക്കുക. എന്നാല്‍, വിപണിയില്‍ എത്തുന്നതോടെ ഇത് 2,700 രൂപയാകും.
താമരയുടെ വിലയും കുത്തനെ ഉയര്‍ന്നിട്ടുണ്ട്. 5 രൂപയായിരുന്നു മൂന്ന് മാസം മുമ്ബ് വരെ ഒരു താമരയുടെ വില. എന്നാല്‍, 30 രൂപയാണ് ഇപ്പോഴത്തെ വില.