മംഗലാപുരം:ദക്ഷിണ കന്നട ജില്ലയില്‍ ഒരു തീവ്ര ഹിന്ദുത്വ സംഘടന പ്രവര്‍ത്തകനെ കൂടി നാടുകടത്താൻ നടപടി. ഹിന്ദു ജാഗരണ വേദി പ്രവര്‍ത്തകൻ പുത്തൂര്‍ താലൂക്കില്‍ മുണ്ടൂരു ഗ്രാമത്തിലെ നെട്ടണിഗെ സ്വദേശി പ്രവിഷ് കുമാറിനെ ബിദര്‍ ജില്ലയിലേക്കാണ് കടത്തുന്നത്.
അഞ്ച് ബജ്റംഗ്ദള്‍ നേതാക്കള്‍ക്ക് നാടുകടത്തല്‍ മുന്നോടിയായി കഴിഞ്ഞ മാസം പൊലീസ് നോട്ടീസ് നല്‍കിയിരുന്നു. ബജ്റംഗ്ദള്‍ ദക്ഷിണ കന്നട ജില്ല സഹ കണ്‍വീനര്‍ ലതീഷ് ഗുണ്ട്യ, പുത്തൂര്‍ താലൂക്ക് ഭാരവാഹികളായ കെ. ദിനേശ്, പി.പ്രജ്വല്‍, പ്രധാന പ്രവര്‍ത്തകരായ സി. നിഷാന്ത്, കെ. പ്രദീപ് എന്നിവര്‍ക്കാണ് നോട്ടീസ് ലഭിച്ചത്.
സദാചാര ഗുണ്ടായിസം, സാമുദായിക വിദ്വേഷം സൃഷ്ടിക്കല്‍, കാലിക്കടത്ത് തടയലിന്റെ പേരില്‍ അക്രമം എന്നിങ്ങനെ പുത്തൂര്‍, സുള്ള്യ പൊലീസ് സ്റ്റേഷനുകളില്‍ വിവിധ കേസുകളില്‍ പ്രതികളാണിവര്‍. ബല്ലാരി, ഭഗല്‍കോട്ട് എന്നിവയാണ് നാടുകടത്താൻ നിര്‍ണയിച്ച ജില്ലകള്‍.