KeralaNEWS

ഡിജിപിയുടെ വസതിയില്‍ കയറി മഹിളാ മോർച്ച പ്രതിഷേധം; ജാമ്യമില്ലാ വകുപ്പു. പ്രകാരം കേസ്

തിരുവനന്തപുരം: വണ്ടിപ്പെരിയാറില്‍ ആറുവയസുകാരിയുടെ കൊലപാതകവുമായി ബന്ധപ്പെട്ടുള്ള പോലീസ് അന്വേഷണവീഴ്ചയില്‍ പ്രതിഷേധിച്ച്‌ സംസ്ഥാന പോലീസ് മേധാവിഡിജിപി ഷേക്ക് ദര്‍ബേഷ് സാഹിബിന്‍റെ വസതിയില്‍ കയറി മഹിളാ മോര്‍ച്ചയുടെ പ്രതിഷേധം.

സംസ്ഥാന പോലീസ് മേധാവിയായ ഷെയ്ക് ദര്‍ബേഷ് സാഹിബിന്‍റെ ഒൗദ്യോഗിക വസതിയുടെ സിറ്റൗട്ടില്‍ കയറിയിരുന്നാണ് മഹിളാ മോര്‍ച്ച പ്രവര്‍ത്തകര്‍ മുദ്രാവാക്യം മുഴക്കിയത്.

Signature-ad

വഴുതക്കാട്ടെ വീട്ടുവളപ്പില്‍ കയറിയ അഞ്ച് പ്രവര്‍ത്തകര്‍ മുറ്റത്തും സിറ്റൗട്ടിലുമായി കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ചു. വനിതാ പോലീസ് ഏറെ പരിശ്രമിച്ചാണ് ഇവരെ അറസ്റ്റ് ചെയ്തു നീക്കിയത്.ഇവർക്കെതിരെ ജാമ്യമില്ലാ വകുപ്പു പ്രകാരം കേസെടുത്തതായി തിരുവനന്തപുരം സിറ്റി ഡെപ്യൂട്ടി കമ്മീഷണർ അറിയിച്ചു.

കേരളത്തിന്‍റെ സമരചരിത്രത്തില്‍ സംസ്ഥാന പോലീസ് മേധാവിയുടെ ഔദ്യോഗിക വസതി ഇതുവരെ പ്രതിഷേധങ്ങള്‍ക്കു വേദിയായിട്ടില്ല. സാധാരണയായി സംസ്ഥാന പോലീസ് ആസ്ഥാനവും മുഖ്യമന്ത്രിയുടെയും ആഭ്യന്തരമന്ത്രിയുടെയും മന്ത്രിമാരുടെയും വീടുകളും വാഹനങ്ങളുമൊക്കെയാണ് പ്രതിഷേധത്തിനു വേദിയാകുന്നത്.

സംസ്ഥാന പോലീസ് മേധാവിയായ ഷെയ്ക് ദര്‍ബേഷ് സാഹിബിന്‍റെ ഔദ്യോഗിക വസതിയുടെ സിറ്റൗട്ടില്‍ കയറിയിരുന്നാണ് മഹിളാ മോര്‍ച്ച പ്രവര്‍ത്തകര്‍ മുദ്രാവാക്യം മുഴക്കിയത്.ഇത് സുരക്ഷാ വീഴ്ചയായും വിലയിരുത്തപ്പെടുന്നു.അതിനാൽതന്നെ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥർക്കെതിരെയും നടപടിയുണ്ടാകുമെന്നാണ് വിവരം.

ഇന്നലെ രാവിലെ 9.30നോടെയായിരുന്നു സംസ്ഥാന പോലീസ് മേധാവിയുടെ വീട്ടിലേക്ക് പ്രതിഷേധ സമരം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് മഹിളാ മോര്‍ച്ച ജില്ലാ പ്രസിഡന്‍റ് ജയ രാജീവ്, ജില്ലാ സെക്രട്ടറി ലീന മോഹൻ, പ്രവര്‍ത്തകരായ പൂജ, ശ്രീജ, സരിത എന്നിവരെ മ്യൂസിയം പോലീസാണ് അറസ്റ്റ് ചെയ്തത്.

Back to top button
error: