
ജോഹന്നാസ്ബര്‍ഗ്:ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള ആദ്യ ഏകദിനത്തില്‍ ഇന്ത്യക്ക് ജയം. സായി സുദര്‍ശന്റെയും ശ്രെയസ് അയ്യരുടെയും അര്‍ധ സെഞ്ചുറികളുടെ മികവില്‍ എട്ട് വിക്കറ്റിനാണ് ഇന്ത്യ ആതിഥേയരെ തകര്‍ത്തത്.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്കയ്ക്ക് 116 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ. ഇന്ത്യ വിജയലക്ഷ്യം 16.4 ഓവറില്‍ മറികടന്നു. ഇന്ത്യക്കായി അര്‍ഷ്ദീപ് സിങ് അഞ്ച് വിക്കറ്റ് നേടി. ജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ ഇന്ത്യ 1-0ത്തിന് മുന്നിലെത്തി.
നാളെ കഴിഞ്ഞ് 19-ാം തീയതി ഗ്ക്വെബെര്‍ഹായില്‍ വെച്ചാണ് പരമ്ബരയിലെ രണ്ടാം മത്സരം.മലയാളി താരം സഞ്ജു സാംസണും ടീമിലുണ്ട്.






