KeralaNEWS

കെ.എസ്‌.ആര്‍.ടി.സിക്ക്‌ 71 കോടി കൂടി ; കഴിഞ്ഞ ഏഴര വര്‍ഷത്തിനുള്ളില്‍ എൽഡിഎഫ് സർക്കാർ നല്‍കിയത്‌ 9970 കോടി രൂപ!!

തിരുവനന്തപുരം: കെ.എസ്‌.ആര്‍.ടി.സിക്ക്‌ സംസ്ഥാന സര്‍ക്കാര്‍ സഹായമായി 71 കോടി രൂപ കൂടി അനുവദിച്ചുവെന്ന് മന്ത്രി കെ.എൻ ബാലഗോപാല്‍ അറിയിച്ചു.

പെൻഷൻ വിതരണത്തിനായാണ്‌ തുക അനുവദിച്ചത്‌. നവംബര്‍ മുതല്‍ പെൻഷന്‌ ആവശ്യമായ തുക സഹകരണ സംഘങ്ങളുടെ കണ്‍സോര്‍ഷ്യം വഴി ലഭ്യമാക്കാനായിരുന്നു മുൻ തീരുമാനം.ഇതിന്റെ നടപടികള്‍ പൂര്‍ത്തിയാകാത്ത സാഹചര്യത്തിലാണ്‌ ഈ മാസത്തെ പെൻഷൻ വിതരണത്തിന്‌ ആവശ്യമായ തുക സര്‍ക്കാര്‍ സഹായമായി ലഭ്യമാക്കാൻ തീരുമാനിച്ചത്‌.

Signature-ad

അതേസമയം രണ്ടാം പിണറായി സര്‍ക്കാര്‍ 5034 കോടി രൂപയാണ്‌ കെ.എസ്‌.ആര്‍.ടി.സിക്ക്‌ സഹായമായി ഇതിനകം നല്‍കിയത്‌. കഴിഞ്ഞ ഒമ്ബത്‌ മാസത്തിനുള്ളില്‍ 1335 കോടി രൂപയാണ്‌ സര്‍ക്കാര്‍ നല്‍കിയത്‌.ഒന്നാം പിണറായി സര്‍ക്കാര്‍ 4936 കോടി നല്‍കി. രണ്ട്‌ എല്‍.ഡി.എഫ്‌ സര്‍ക്കാരുകള്‍ ഏഴര വര്‍ഷത്തിനുള്ളില്‍ നല്‍കിയത്‌ 9970 കോടി രൂപയാണ്‌. യു.ഡി.എഫ്‌ സര്‍ക്കാരിന്റെ അഞ്ചുവര്‍ഷത്തെ ആകെ സഹായം 1543 കോടി രൂപയായിരുന്നു.

Back to top button
error: