പാട്ന: ബിഹാറിലെ ഗോപാല്‍ഗഞ്ച് ജില്ലയില്‍ നിന്ന് കാണാതായ പൂജാരിയുടെ മൃതദേഹം കണ്ടെത്തി. വെടിയേറ്റ് കൊല്ലപ്പെട്ട നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
ദനാപൂര്‍ ഗ്രാമത്തിലെ ക്ഷേത്ര പൂജാരിയായിരുന്ന മനോജ് കുമാറിനെ കഴിഞ്ഞ തിങ്കളാഴ്ചയാണ് കാണാതായത്. കണ്ണുകള്‍ ചൂഴ്ന്നെടുത്ത നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.
വീട്ടില്‍ നിന്ന് ക്ഷേത്രത്തിലേക്ക് പോയ മനോജ് കുമാറിനെ കാണാതാവുകയായിരുന്നു. പൊലീസ് അന്വേഷണം ആരംഭിച്ചെങ്കിലും കണ്ടെത്താനായില്ല.പിന്നീട് ഗ്രാമത്തിലെ കുറ്റിക്കാട്ടില്‍ നിന്നാണ് ശനിയാഴ്ച മൃതദേഹം കണ്ടെത്തിയത്.
അതേസമയം സംഭവത്തിൽ നാട്ടുകാരും പൊലീസും തമ്മില്‍ സംഘര്‍ഷമുണ്ടായി. രണ്ടു പൊലീസുകാര്‍ക്ക് സംഘര്‍ഷത്തില്‍ പരിക്കേറ്റു. നാട്ടുകാര്‍ പൊലീസുകാര്‍ക്ക് നേരെ കല്ലെറിയുകയും ഹൈവേയില്‍ പാര്‍ക്ക് ചെയ്തിരുന്ന പൊലീസ് വാഹനത്തിന് തീയിടുകയും ചെയ്തു.
മനോജ് കുമാറിന്റെ സഹോദരൻ അശോക് കുമാര്‍ ഷാ ബി.ജെ.പിയുടെ മുൻ ഡിവിഷൻ പ്രസിഡന്റാണ്.