KeralaNEWS

കയറ്റം കയറുന്നതിനിടെ ടിപ്പര്‍ പുറകിലേക്ക് ഉരുണ്ടു ; ബൈക്ക് യാത്രികന് ദാരുണാന്ത്യം

മൂവാറ്റുപുഴ: സിമന്‍റ് കട്ടയുമായി കയറ്റം കയറുന്നതിനിടെ ടിപ്പര്‍ പുറകിലേക്ക് ഉരുണ്ടിറങ്ങി ബൈക്ക് യാത്രികന് ദാരുണാന്ത്യം.

പേഴയ്ക്കാപ്പിള്ളി താണിച്ചോട്ടില്‍ മീരാന്‍ കുഞ്ഞിന്‍റെയും സുഹറയുടെയും മകന്‍ ടി.എം.ഷിയാസ് (40) ആണ് മരിച്ചത്.പായിപ്ര സഹകരണ സംഘം കലക്ഷന്‍ ഏജന്‍റായിരുന്നു.

Signature-ad

ശനിയാഴ്ച വൈകുന്നേരം അഞ്ചിന് മൂവാറ്റുപുഴ തട്ടുപ്പറമ്ബ് പള്ളിപ്പടി റോഡിലാണ് സംഭവം.

ബാങ്കിന്‍റെ വൈകുന്നേരമുള്ള പിരിവിനായി പോകുന്നതിനിടെയാണ് ഷിയാസ് ടിപ്പറിന് പിന്നില്‍പ്പെട്ടത്. നാട്ടുകാർ ഉടന്‍ തന്നെ ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.

Back to top button
error: