KeralaNEWS

കൊച്ചിയുടെ മുഖം മാറും; മാസ്റ്റര്‍ പ്ലാനിന് അംഗീകാരം

കൊച്ചി: അടുത്ത 25 വര്‍ഷം മുന്നില്‍ കണ്ടുള്ള കൊച്ചിയുടെ വികസനം വിഭാവനം ചെയ്യുന്ന മാസ്റ്റര്‍ പ്ലാനിന് അംഗീകാരം.മാസ്റ്റര്‍ പ്ലാന്‍ യാഥാര്‍ഥ്യമാകുന്നതോടെ കൊച്ചിയുടെ മുഖച്ഛായ തന്നെ മാറും.

ഹോള്‍സെയില്‍ മാര്‍ക്കറ്റ്, അര്‍ബന്‍ അഗ്രികള്‍ച്ചര്‍ ഫെസിലിറ്റേഷന്‍ സെന്‍റര്‍, ഐടി ഇന്‍ഡ്‌സ്ട്രീസ് എന്നീ മൂന്ന് സ്‌പെഷല്‍ സോണുകള്‍ മാസ്റ്റര്‍ പ്ലാനിലുണ്ട്. മറൈന്‍ ഡ്രൈവ് വികസനം, മട്ടാഞ്ചേരിയില്‍ ഹെറിറ്റേജ് സോണ്‍, വെള്ളക്കെട്ട് പ്രദേശങ്ങളുടെ പുനരുദ്ധാരണം, ബഫര്‍സോണ്‍ ഇളവുകള്‍ എന്നിവയും മാസ്റ്റര്‍പ്ലാനില്‍ ഇടംപിടിച്ചിട്ടുണ്ട്.

Signature-ad

1970 ലാണ് കൊച്ചിക്ക് ആദ്യമായി മാസ്റ്റര്‍ പ്ലാന്‍ ഉണ്ടാകുന്നത്. എന്നാലത് ടൗണ്‍ പ്ലാനിംഗ് വിഭാഗത്തിന്‍റേതായിരുന്നു. കൊച്ചി കോര്‍പറേഷന്‍റേതായ മാസ്റ്റര്‍ പ്ലാനിന് ദിനേശ്മണി മേയറായ ഘട്ടത്തില്‍ ശ്രമം നടത്തിയിരുന്നെങ്കിലും വിജയിച്ചില്ല. മാസ്റ്റര്‍ പ്ലാനിന്‍റെ കാലാവധി 25 വര്‍ഷമായിരിക്കെ കഴിഞ്ഞ അന്പതു വര്‍ഷമായി 1970 ലെ മാസ്റ്റര്‍ പ്ലാനാണ് കൊച്ചിയില്‍ നടപ്പാക്കിവരുന്നത്. പുതിയ മാസ്റ്റര്‍ പ്ലാന്‍ നടപ്പാകുന്നതോടെ കെട്ടിട നിര്‍മാണം ഉള്‍പ്പടെ നേരിട്ടുന്ന തടസങ്ങള്‍ക്ക് പരിഹാരമുണ്ടാകുമെന്നാണ് പ്രതീക്ഷ.

Back to top button
error: