IndiaNEWS

കലാപകാരികളെ 2002ല്‍ മോദി പാഠം പഠിപ്പിച്ചിട്ടുണ്ട്; ഗുജറാത്തില്‍ ഇനിയാരും കലാപത്തിന് ധൈര്യപ്പെടില്ല: അമിത് ഷാ

ഗാന്ധിനഗര്‍: 2002ല്‍ ഗുജറാത്തിലെ കലാപകാരികളെ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദി പാഠം പഠിപ്പിച്ചിട്ടുണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.

ഗുജറാത്തില്‍ ഇനിയൊരു കലാപം നടത്താൻ ആരും ധൈര്യപ്പെടില്ലെന്നും സാനന്ദില്‍ വികസിത് ഭാരത് സങ്കല്‍പ് യാത്രയില്‍ അമിത് ഷാ പറഞ്ഞു. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതും ശ്രീരാമന് ക്ഷേത്രം പണിതതും മോദിയുടെ കരുത്താണ് കാണിക്കുന്നതെന്നും അമിത് ഷാ പറഞ്ഞു.

Signature-ad

മുമ്ബ് നമ്മുടെ രാജ്യത്ത് നിരവധി സ്‌ഫോടനങ്ങളുണ്ടാകാറുണ്ടായിരുന്നു. ഒന്ന് അവസാനിക്കുമ്ബോള്‍ മറ്റൊന്ന് എന്ന തരത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ അച്ചടിക്കാൻ പോലും മറന്നുപോകുന്നതരത്തില്‍ സ്‌ഫോടനങ്ങള്‍ നടക്കാറുണ്ടായിരുന്നു. സര്‍ജിക്കല്‍ സ്‌ട്രൈക്കിലൂടെ പാകിസ്താനെ പാഠം പഠിപ്പിച്ചതോടെ സ്‌ഫോടനങ്ങള്‍ അവസാനിച്ചു. മോദി രാജ്യത്തെ സുരക്ഷിതമാക്കിയെന്നും അമിത് ഷാ പറഞ്ഞു.

Back to top button
error: