കോവിഡ് മഹാമാരിക്കെതിരെയുള്ള കോവിഡ് വാക്‌സിന്‍ കുത്തിവെയ്പ് ഇന്ന് ആരംഭിക്കുന്നു. രാവിലെ 10.30 ന് പ്രധാനമന്ത്രി നരേന്ദ്രമോദി വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ കുത്തിവയ്പ്പിന് തുടക്കം കുറിക്കും. എറണാകുളം ജില്ല ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകരുമായി പ്രധാനമന്ത്രി സംവദിക്കും ഇന്ന് വൈകിട്ട് 5 മണിവരെ കോവിഡ് വാക്‌സിന്‍ കുത്തിവയ്പ്പ് നടക്കും. സംസ്ഥാനത്ത് 133 കേന്ദ്രങ്ങളിലാണ് കുത്തിവയ്പ്പുള്ളത്.
ഓരോ കുത്തി വയ്പ്പ് കേന്ദ്രത്തിലും 100 ആരോഗ്യപ്രവര്‍ത്തകര്‍ വീതമാണ് ഇന്ന് വാക്‌സിന്‍ സ്വീകരിക്കുക. കോവിഷീല്‍ഡ് വാക്‌സിനാണ് ഇന്നേദിവസം ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കുത്തി വെക്കുന്നത്. 0.5 മില്ലി ലിറ്റര്‍ ഡോസ് വീതമാണ് ഓരോരുത്തര്‍ക്കും നല്‍കുക. 28 ദിവസത്തിന് ശേഷം രണ്ടാം ഡോസ് നല്‍കും. 2 ഡോസും എടുത്തെങ്കില്‍ മാത്രമേ കൃത്യമായ സുരക്ഷ ലഭിക്കു. കുത്തി വയ്പ്പിന് ശേഷം 30 മിനിറ്റ് നിരീക്ഷണ മുറിയില്‍ ഇരുന്നതിന് ശേഷം മാത്രമേ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് തിരികെ പോവാന്‍ അനുവാദമുള്ളു.
ആരോഗ്യപ്രവര്‍ത്തകര്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകളെപ്പറ്റിയും വാക്‌സിന്‍ സെന്ററിലെ ഉദ്യോഗസ്ഥര്‍ ബോധവത്കരണം നടത്തും. കണ്ണൂര്‍ ജില്ല ആശുപത്രിയില്‍ ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചര്‍ രാവിലെ സന്ദര്‍ശിക്കും