IndiaNEWS

കൊൽക്കത്ത – ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ നഗരം!

ല്ലാ കാലത്തും സഞ്ചാരികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട നഗരങ്ങളിലൊന്നാണ് കൊല്‍ക്കത്ത. ബ്രിട്ടീഷ് ഭരണകാലം മുതലേ ഇന്ത്യയുടെ സംസ്കാരിക തലസ്ഥാനമായിരുന്നു ഈ നഗരി.

ചരിത്രവും പൗരാണികതയും സാഹിത്യവും സിനിമയും എല്ലാം ചേര്‍ന്ന് കൊല്‍ക്കത്തയുടെ സമ്ബന്നമായ നാഗരികത സഞ്ചാരികളെ കൊതിപ്പിക്കുന്നതാണ്. ഇപ്പോഴിതാ ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ നഗരമായും തിരഞ്ഞെടുക്കപ്പെട്ടിരിക്കയാണ് കൊല്‍ക്കത്ത.

ദേശീയ ക്രൈം റെക്കോര്‍ഡ് ബ്യൂറോ (എൻ.സി.ആര്‍.ബി) റിപ്പോര്‍ട്ടാണ് കൊല്‍ക്കത്തയെ ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ നഗരമായി തിരഞ്ഞെടുത്തിരിക്കുന്നത്. മൂന്നാം തവണയാണ് സുരക്ഷിത നഗരമെന്ന പദവി കൊല്‍ക്കത്ത കരസ്ഥമാക്കുന്നത്.

Signature-ad

സാഹിത്യവും കലയുമാണ് കൊല്‍ക്കത്ത നഗരത്തിന്റെ മുഖമുദ്ര. കൊല്‍ക്കത്ത കേന്ദ്രീകരിച്ചുള്ള ബംഗാളി സിനിമകള്‍ക്ക് ലോകത്തെങ്ങും ആരാധകരുണ്ട്. റിക്ഷകളും മഞ്ഞച്ചായമടിച്ച ടാക്സികളും ട്രാമുകളുമെല്ലാം നിറഞ്ഞോടുന്ന കൊല്‍ക്കത്ത നഗരം നിരവധി സിനിമകള്‍ക്ക് പശ്ചാത്തലമായിട്ടുമുണ്ട്. രാജ്യത്തെ ഏറ്റവും മികച്ച നൈറ്റ് ലൈഫ് സംസ്കാരമുള്ള നഗരം കൂടിയാണ് കൊല്‍ക്കത്ത. വൈവിധ്യങ്ങള്‍ നിറഞ്ഞ ഭക്ഷണമാണ് മറ്റൊരു പ്രത്യേകത. രുചികരമായ മീൻ വിഭവങ്ങള്‍ തയ്യാറാക്കുന്നതില്‍ വിദഗ്ദരാണ് ബംഗാളികള്‍. കുറഞ്ഞ വിലയില്‍ രുചികരമായ ഭക്ഷണങ്ങള്‍ വിളമ്ബുന്ന നിരവധി റെസ്റ്റോറന്റുകളും ഹോട്ടലുകളും ഇവിടുണ്ട്. വിക്ടോറിയ മെമോറിയല്‍, ഇന്ത്യൻ മ്യൂസിയം, ഈഡൻ ഗാര്‍ഡൻ, സയൻസ് സിറ്റി തുടങ്ങി കൊല്‍ക്കത്തയിലെ കാഴ്ചകള്‍ക്ക് അവസാനമില്ല.

 ദുര്‍ഗപൂജ, ദീപാവലി, ദസറയ്ക്ക് മുന്നെയുള്ള കാളിപൂജ എന്നീ ആഘോഷങ്ങള്‍ കാണാനും ഇവിടേക്ക് ഏറെപ്പേരെത്തുന്നു. ഈ സമയങ്ങളില്‍ കൊല്‍ക്കത്ത നഗരം അതിമനോഹരമായി അലങ്കരിക്കുന്നു.

കുറ്റകൃത്യങ്ങള്‍ കുറഞ്ഞ നഗരമെന്നതും സഞ്ചാരികളെ കൊല്‍ക്കത്തയിലേക്ക് ആകര്‍ഷിക്കുന്ന ഘടകങ്ങളിലൊന്നാണ്. ഒറ്റക്കുള്ള യാത്രയ്ക്കും കുടുംബത്തോടൊപ്പമുള്ള യാത്രകള്‍ക്കും പലരും കൊല്‍ക്കത്ത തിരഞ്ഞെടുക്കുന്നതിനും കാരണമിതാണ്.

Back to top button
error: