NEWSPravasi

ബേപ്പൂര്‍-ദുബൈ കപ്പല്‍ സര്‍വിസിന് കേന്ദ്രാനുമതി

ബേപ്പൂര്‍: കേരളവും ഗള്‍ഫ് നാടുകളും തമ്മില്‍ യാത്രക്കപ്പല്‍ സര്‍വിസ് തുടങ്ങുന്നതിന് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കി.ബേപ്പൂര്‍-കൊച്ചി-ദുബൈ സെക്ടറില്‍ പ്രവാസി യാത്രക്കാരുടെ ഏറെക്കാലത്തെ ആവശ്യം പരിഗണിച്ചാണ് കപ്പല്‍ സര്‍വിസിന് അനുവാദം ലഭിച്ചത്.

വിമാന ടിക്കറ്റിന് വൻതുക നല്‍കിയാണ് പ്രവാസികള്‍ കേരളത്തിലെത്തുന്നത്. ആഘോഷ അവധി വേളകളില്‍ നാലിരട്ടിയില്‍ അധികം നിരക്ക് വര്‍ധനവിലാണ് വിമാന കമ്ബനികള്‍ പ്രവാസികളോട് ഈടാക്കുന്നത്. വിമാന ടിക്കറ്റിന്റെ മൂന്നിലൊരുഭാഗം ചെലവില്‍ കപ്പല്‍യാത്ര നടത്താം. വിമാനത്തില്‍ കൊണ്ടുവരുന്ന ലഗേജിന്റെ മൂന്നിരട്ടി കപ്പലില്‍ കൊണ്ടുവരാനും കഴിയും.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: