IndiaNEWS

‘ദയവ് ചെയ്ത് എന്നെ അങ്ങനെ വിളിക്കരുത്,  അത് കേൾക്കുമ്പോൾ ശകാരിക്കുന്നത് പോലെയാണ് എനിക്ക് തോന്നുന്നത്:’ നയൻ‌താര

        തന്നെ ലേഡി സൂപ്പർസ്റ്റാർ എന്ന് വിളിക്കരുതെന്ന് നയൻതാര. അങ്ങനെ ഒരു പദവിയിലേക്ക് താന്‍ വന്നിട്ടുണ്ടോ എന്ന് തനിക്കറിയില്ലെന്നും ആ ടാഗ് തനിക്ക് എല്ലാവരും തന്ന സ്‌നേഹമാണെന്നും അന്നപൂരണി എന്ന സിനിമയുടെ ഭാഗമായി നടന്ന പരിപാടിക്കിടെ നയന്‍താര പറഞ്ഞു.

നയൻതാര പറഞ്ഞത്:

Signature-ad

“ദയവ് ചെയ്ത് എന്നെ അങ്ങനെ വിളിക്കരുത്. ആരെങ്കിലും അങ്ങനെ എന്നെ കുറിച്ച് പറയുമ്പോള്‍ പലപ്പോഴും ശകാരിക്കുന്നത് പോലെയാണ് എനിക്ക് തോന്നുന്നത്. അങ്ങനെ ഒരു ലേഡി സൂപ്പര്‍സ്റ്റാര്‍ എന്ന പദവിയിലേക്ക് ഞാന്‍ വന്നിട്ടുണ്ടോ എന്ന് എനിക്കറിയില്ല. പടത്തില്‍ പറയുന്നത് പോലെ, ഒരു പെണ്ണ് ആയത് കൊണ്ട് അങ്ങനെ ഒരു ടാഗ് ഉണ്ടാകരുത് എന്ന് ചിന്തിക്കുന്നത് കൊണ്ടാണോ എന്നറിയില്ല.

ആ ഒരു ടാഗില്‍ എന്നെ വിളിക്കുമ്പോള്‍, ഒരു പത്ത് പേര്‍ അഭിമാനത്തോടെയും സന്തോഷത്തോടെയും വിളിക്കുകയാണെങ്കില്‍ ഒരു അമ്പത് പേര്‍ ശകാരിക്കുന്നത് പോലെയാണ്. എന്റെ സിനിമയിലെ യാത്രയും എന്റെ വിഷയങ്ങളും ഞാന്‍ എങ്ങനെയുള്ള സിനിമ ചെയ്യണമെന്നും എങ്ങനെയുള്ള സ്‌ക്രിപ്റ്റ് ഞാന്‍ തെരെഞ്ഞെടുക്കണമെന്നും ഒക്കെയുള്ള കാര്യങ്ങള്‍ ആ ടാഗിനെ ബേസ് ചെയ്തല്ല. ആ ടാഗ് എനിക്ക് എല്ലാവരും തന്ന സ്‌നേഹമാണ്.”

നയന്‍താരയുടേതായി ഏറ്റവും പുതുതായി തിയേറ്ററിലെത്തിയ സിനിമയാണ് അന്നപൂരണി. ജയ്, സത്യരാജ്, അച്യുത് കുമാര്‍, കെ.എസ്. രവികുമാര്‍, റെഡിന്‍ കിങ്സ്ലി, കുമാരി സച്ചു, രേണുക, കാര്‍ത്തിക് കുമാര്‍, സുരേഷ് ചക്രവര്‍ത്തി എന്നിവരാണ് ചിത്രത്തില്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

അന്നപൂരണിക്ക് ശേഷം നടിയുടെ ഒന്നിലേറെ സിനിമകൾ റിലീസ് ചെയ്യാനുണ്ട്. ​ഗോൾഡ് ആണ് താരത്തിന്റെ അവസാനം പുറത്തിറങ്ങിയ മലയാള സിനിമ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: